HOME
DETAILS

സഹകരണസംഘ ഭേദഗതി ബില്‍ പാസാക്കി

  
backup
August 21 2017 | 20:08 PM

%e0%b4%b8%e0%b4%b9%e0%b4%95%e0%b4%b0%e0%b4%a3%e0%b4%b8%e0%b4%82%e0%b4%98-%e0%b4%ad%e0%b5%87%e0%b4%a6%e0%b4%97%e0%b4%a4%e0%b4%bf-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be

തിരുവനന്തപുരം: 2017ലെ കേരള സഹകരണസംഘ ഭേദഗതി ബില്‍ നിയമസഭ വോട്ടിനിട്ടു പാസാക്കി. ഒരംഗം തുടര്‍ച്ചയായി രണ്ടുതവണയില്‍ കൂടുതല്‍ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആവുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന വ്യവസ്ഥ നീക്കംചെയ്താണ് ബില്‍ പാസാക്കിയത്. തെരഞ്ഞെടുക്കപ്പെട്ട 14 ജില്ലാ സഹകരണ ബാങ്കുകളുടെ ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്താന്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനു പകരമുള്ള ബില്ലാണിത്.
1969ലെ കേരള സഹകരണസംഘ നിയമത്തിലെ ചില വ്യവസ്ഥകള്‍ നീതിയുക്തമായ തെരഞ്ഞെടുപ്പിനു തടസ്സമാകുന്ന സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യുന്നതെന്ന് ബില്‍ അവതരിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പുതിയ ഭേദഗതിയനുസരിച്ച് ഒരംഗം തുടര്‍ച്ചയായി രണ്ടുവര്‍ഷം സംഘത്തിന്റെ സേവനം ഉപയോഗിക്കുന്നതില്‍ വീഴ്ചവരുത്തുകയോ തുടര്‍ച്ചയായി മൂന്നു വാര്‍ഷിക ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാതിരിക്കുകയോ ചെയ്താല്‍ അംഗത്വം നഷ്ടമാകും. ജില്ലാ സഹകരണ ബാങ്കിന്റെ ഔദ്യോഗിക കമ്മിറ്റി നിലവിലില്ലാത്ത സാഹചര്യത്തില്‍ റജിസ്ട്രാര്‍ക്ക് പുതിയ കമ്മിറ്റിയെയോ ഒന്നോ അതിലധികമോ ഭരണാധികാരികളെയോ അവര്‍ സംഘത്തില്‍ അംഗങ്ങളല്ലെങ്കില്‍പോലും നിയമിക്കാനുള്ള അധികാരം ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ജില്ലാ സഹകരണ ബാങ്കുകളിലെ വോട്ടവകാശം പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുന്ന ഭേദഗതിയും ബില്ലിലുണ്ട്.
നിയമത്തിലെ 32ാം വകുപ്പ് ഭേദഗതിചെയ്ത് ധനസഹായം സ്വീകരിക്കുന്നതിനുള്ള വ്യവസ്ഥകളില്‍ ഇളവുവരുത്തിയിട്ടുണ്ട്.
കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡ്, കേരള സംസ്ഥാന സഹകരണ നിക്ഷേപ ഗാരന്റി നിധി ബോര്‍ഡ് നടപ്പാക്കുന്ന നിക്ഷേപ ഗാരന്റി പദ്ധതി, കേരള കോഓപ്പറേറ്റീവ് ഡവലപ്‌മെന്റ് ആന്‍ഡ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് നടപ്പാക്കുന്ന റിസ്‌ക് ഫണ്ട് സ്‌കീം എന്നിവ വഴിയോ നബാര്‍ഡ്, ദേശീയ സഹകരണ വികസന കോര്‍പറേഷന്‍, സംസ്ഥാന സര്‍ക്കാരിന്റെയോ കേന്ദ്ര സര്‍ക്കാരിന്റെയോ നിയന്ത്രണത്തിനു കീഴിലുള്ള മറ്റേതെങ്കിലും ധനകാര്യസ്ഥാപനം എന്നിവയോ നല്‍കുന്ന ധനസഹായവും ഈ സ്ഥാപനങ്ങള്‍ ഗാരന്റി നല്‍കുന്ന മറ്റേതെങ്കിലും ധനസഹായവും സ്വീകരിക്കാം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, നിയമസഭ, പാര്‍ലമെന്റ് എന്നിവയ്ക്കു ബാധകമല്ലാത്ത, തുടര്‍ച്ചയായി രണ്ടുതവണയിലധികം ഭരണനേതൃത്വത്തില്‍ വരാന്‍ പാടില്ലെന്ന പുതിയ വ്യവസ്ഥ സഹകരണ സംഘങ്ങളില്‍ അടിച്ചേല്‍പിക്കുന്നത് നിക്ഷിപ്ത താല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
തുടര്‍ന്നാണ് ഈ വ്യവസ്ഥ ഒഴിവാക്കിയത്. പി. അബ്ദുല്‍ ഹമീദ്, വി.ഡി സതീശന്‍, അനൂപ് ജേക്കബ്, എല്‍ദോസ് കുന്നപ്പള്ളി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വിവിധ വകുപ്പുകളിലായി മഞ്ഞളാംകുഴി അലി കൊണ്ടുവന്ന ആറു ഭേദഗതികള്‍ അംഗീകരിച്ചുകൊണ്ടാണ് ബില്‍ പാസാക്കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ വ്യോമതാവളവും ആയുധ ഫാക്ടറിയും ആക്രമിച്ച് ഹിസ്ബുല്ല; റോക്കറ്റ് പതിച്ച് നിരവധി പേര്‍ക്കുപരുക്ക്

latest
  •  a month ago
No Image

എയര്‍ ഇന്ത്യ വിമാനത്തിൽ നിന്ന് ബുള്ളറ്റുകൾ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

National
  •  a month ago
No Image

കറന്റ് അഫയേഴ്സ്-02-11-2024

PSC/UPSC
  •  a month ago
No Image

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ ഡ്രൈവിങ് ലൈന്‍സന്‍സ്; പുതിയ അപേക്ഷകര്‍ക്ക് പ്രിന്‍റ് ചെയ്ത് ലൈന്‍സന്‍സ് നൽകില്ല

Kerala
  •  a month ago
No Image

മുഖ്യമന്ത്രിയുടെ പൊലിസ് മെഡലില്‍ അക്ഷരത്തെറ്റുകള്‍; മെഡലുകള്‍ തിരിച്ചുവാങ്ങാന്‍ നിര്‍ദേശം

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Kerala
  •  a month ago
No Image

കര്‍ണാടകയിലെ വഖ്ഫ് കൈയേറ്റം: നല്‍കിയ നോട്ടീസ് പിന്‍വലിക്കാന്‍ തീരുമാനം

National
  •  a month ago
No Image

യാത്രക്കാരെ ഭയപ്പാടിലാക്കി കടവന്ത്ര മെട്രോ സ്റ്റേഷനിലെ അപായ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

പിഎസ്‍സി ചെയർമാനാക്കാൻ മുഖ്യമന്ത്രിക്ക് വ്യാജ കത്ത്; ആർഎസ്എസിന്‍റെ മുതിർന്ന നേതാവ് ചമഞ്ഞയാൾ പിടിയിൽ

National
  •  a month ago
No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago