മുങ്ങിക്കപ്പല്‍ അപകടത്തില്‍ മാധ്യമപ്രവര്‍ത്തക മരിച്ചു
കോപ്പന്‍ഹേഗന്‍: ഓഗസ്റ്റ് 11 ന് മുങ്ങിക്കപ്പല്‍ അപകടത്തില്‍പ്പെട്ട് കാണാതായ സ്വീഡിഷ് മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹം കണ്ടെത്തി. കിം വാള് എന്ന മാധ്യമപ്രവര്‍ത്തകയുടെ മൃതദേഹമാണ് കടലില്‍ നിന്നു കണ്ടെടുത്തത്. ഡച്ചുകാരനായ ഡെയ്ന്‍ പീറ്റര്‍ മാഡ്സന്‍ എന്നയാളാണ് കിം വാളിന്റെ മൃതദേഹം കടലില്‍ നിന്നു കണ്ടെടുത്തത്. സമുദ്ര ഗവേഷകനായ മാഡ്സനെക്കുറിച്ച് ഫീച്ചര്‍ എഴുതാന്‍ പോയതായിരുന്നു 30കാരിയായ കിം. ഇയാള്‍ നിര്‍മിച്ച നോട്ടിലസ് എന്ന മുങ്ങിക്കപ്പലില്‍ കടലില്‍ പോയപ്പോഴാണ് കിമ്മിന് അപകടം പിണഞ്ഞത്.
ഇന്റര്‍വ്യൂ എടുക്കാന്‍ പോയ കിം പിന്നീട് തിരികെ വന്നിട്ടില്ല. കിമ്മിനെ ഓഗസ്റ്റ് 10ന് താന്‍ കണ്ടിരുന്നുവെന്നും അവരുടെ തിരോധാനത്തില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും വ്യക്തമാക്കി ഇയാള്‍ മുന്‍പ് രംഗത്തുവന്നിരുന്നു. മൃതദേഹം കണ്ടെത്തിയ ശേഷം പൊലിസ് മാഡ്സനോട് മരണത്തെക്കുറിച്ച് ചോദിച്ചുവെങ്കിലും മുങ്ങിക്കപ്പല്‍ അപകടത്തില്‍ പെട്ട് കോഗ് തുറമുഖത്തിനു സമീപം ഇവര്‍ കടലില്‍ വെച്ച് കൊല്ലപ്പെട്ടതായി ഇയാള്‍ വ്യക്തമാക്കി.
ഡെന്മാര്ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ നിന്നും 30 മൈല്‍ അകലെയാണ് കോഗ് തുറമുഖം. മാഡ്സന്‍ 2008 ല്‍ നിര്‍മിച്ച നോട്ടിലസ് ഏറ്റവും വലിയ സ്വകാര്യ മുങ്ങിക്കപ്പലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."