കൊടുവള്ളി നഗരസഭയില്‍ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം: രണ്ടണ്ട് കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദനമേറ്റു
കൊടുവള്ളി: നഗസഭാ യോഗം കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്ന ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ രണ്ടു കൗണ്‍സിലര്‍മാര്‍ക്ക് മര്‍ദനമേറ്റു. യു.ഡി.എഫ് കൗണ്‍സിലര്‍ കോഴിശ്ശേരി മജീദ്, എല്‍.ഡി.എഫ് കൗണ്‍സിലര്‍ ഇ.സി മുഹമ്മദ് എന്നിവര്‍ തമ്മിലുണ്ടണ്ടായ തര്‍ക്കത്തിനിടെയാണ് ഇരുവര്‍ക്കും പരുക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയിരുന്നു സംഭവം. 11ന് ആരംഭിച്ച യോഗം അവസാനിച്ചയുടന്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും അക്രമവുമുണ്ടായി.
തുടര്‍ന്ന് മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് തര്‍ക്കത്തിലേര്‍പ്പെട്ടവരെ പിടിച്ചുമാറ്റുകയായിരുന്നു. പരുക്കേറ്റ ഇ.സി മുഹമ്മദ് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കോഴിശ്ശേരി മജീദ് ഓമശ്ശേരി സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. യു.ഡി.എഫ് അംഗത്തിനെതിരേ പ്രാദേശിക ചാനലില്‍ വന്ന വാര്‍ത്തയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഉണ്ടണ്ടായ പ്രചരണവുമായി ബന്ധപ്പെട്ടാണ് അക്രമമുണ്ടായതെന്നാണ് സൂചന. പ്രകോപനമില്ലാതെ യു.ഡി.എഫ് അംഗം അക്രമം അഴിച്ചുവിടുകയായിരുന്ന് എല്‍.ഡി.എഫും അകാരണമായി യു.ഡി.എഫ് കൗണ്‍സിലറെ മര്‍ദിച്ചതായി യു.ഡി.എഫും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."