ഭൂരേഖസര്‍വേ വില്ലേജ് അധികൃതരെ ഏല്‍പ്പിക്കണമെന്ന്
പേരാമ്പ്ര: ഭൂരേഖാ കംപ്യൂട്ടര്‍വല്‍കരണം ധൃതിപിടിച്ചു നടത്തുന്നത് സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ആറു മാസത്തേക്ക് നീട്ടണമെന്നും ഇത് വില്ലേജ് അധികൃതരെ ഏല്‍പ്പിച്ച് വീടുകയറി സര്‍വെ നടത്തി ജനങ്ങളുടെ പ്രയാസം പരിഹരിക്കണമെന്നും മനുഷ്യാവകാശ സംരക്ഷണമിഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. ആധാരം, പട്ടയം, നികുതി ചീട്ട് എന്നിവയ്ക്കു വേണ്ടിയുള്ള തത്രപാടിലാണ് ഉടമകള്‍.
പകര്‍ച്ചപനിയും മറ്റും പടര്‍ന്നു പിടിക്കുന്ന മേഖലയില്‍ ഭൂരേഖാ സര്‍വേ ദുരിതമായിരിക്കയാണ്. ഓണവും ബക്രീദും അടുത്തെത്തിയ സമത്ത് ബാങ്കുകളിലും വില്ലേജ് ഓഫിസിലും ക്യൂ നില്‍ക്കേണ്ടി വരുന്നത് അസഹനീയമായിരിക്കുകയാണെന്നും സമയ പരിധി നീട്ടണമെന്നും യോഗം ആവശ്യപ്പെട്ടു.
അബ്ദുല്ല പുനത്തില്‍ അധ്യക്ഷനായി. കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, പി. വിജയന്‍, കെ.എം ശ്രീനിവാസന്‍, ബാലകൃഷ്ണന്‍ ചായികുളങ്ങര, സദന്‍ കല്‍പത്തൂര്‍, കെ. ശശിധരന്‍ സംസാരിച്ചു. സജീവന്‍ പല്ലവി സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."