സഊദിയില്‍ വിദേശികളുടെ പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവച്ചു
റിയാദ്: സഊദിയില്‍ തൊഴിലെടുക്കുന്ന വിദേശികളുടെ പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവയ്്ക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ഉത്തരവിട്ടു. വിവിധ ഘട്ടങ്ങളില്‍ ആവശ്യത്തിനനുസരിച്ചു പ്രഫഷന്‍ മാറ്റം നടത്തി തൊഴിലെടുക്കുന്ന പ്രവണത അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രൊഫഷന്‍ മാറ്റം നിര്‍ത്തിവയ്ക്കാന്‍ തൊഴില്‍ മന്ത്രാലയ തീരുമാനം.
വിസകള്‍ ലഭ്യമല്ലാത്ത തൊഴിലുകള്‍ക്ക് ലഭ്യമായ വിസകളില്‍ സഊദിയിലെത്തി പിന്നീട് പ്രൊഫഷന്‍ മാറ്റം നടത്തി ജോലിയെടുക്കുന്ന നിലവിലെ പ്രവണത ഇതോടെ ഇല്ലാതാകും.
പുതിയ തീരുമാനം സഊദിയില്‍ ജോലി ചെയ്യുകയും പുതിയ വിസകളില്‍ സഊദിയിലേക്ക് വരുന്നതിനു ആഗ്രഹിക്കുകയും ചെയുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തിരിച്ചടിയായേക്കുമെന്നാണ് റിപ്പോര്‍ട്ട് .
സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പലപ്പോഴും ആവശ്യമായ തൊഴില്‍ വിസകള്‍ അനുവദിക്കാറില്ല. ഇത്തരം ഘട്ടങ്ങളില്‍ കിട്ടിയ വിസകളില്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്തു കൊണ്ടുവന്ന ശേഷം പ്രൊഫഷന്‍ മാറ്റുകയാണ് ചെയ്തിരുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എട്ടു ലക്ഷത്തിലേറെ വിദേശികള്‍ പ്രൊഫഷന്‍ മാറ്റം നടത്തിയിട്ടുണ്ട്. ഇവരില്‍ ഏറ്റവും കൂടുതല്‍ ഏഷ്യന്‍ വംശജരാണ്. നിയമം നടപ്പാക്കുന്നതു മൂലം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായ്ക്കുകയും ആ വിടവിലേക്ക് സ്വദേശികളെ റിക്രൂട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന നിര്‍ബന്ധിത സ്ഥിതി വിശേഷം സംജാതമാക്കുകയാണ് തൊഴില്‍ മന്ത്രാലയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."