സമുദായത്തെ അവഹേളിച്ചു; കമല്‍ഹാസനെതിരേ കോടതിയില്‍ ഹരജി
ചെന്നൈ: തമിഴ് ചലച്ചിത്ര താരം കമല്‍ ഹാസനെതിരേ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു. തമിഴ് ചാനലില്‍ കമല്ഹാസന് അവതരിപ്പിക്കുന്ന ബിഗ് ബോസ് എന്ന പരിപാടിയില്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിള്ള പെരുമാറ്റം ഉണ്ടായെന്നാരോപിച്ച് ഇശൈ വെള്ളാളര്‍ സമുദായ സംഘടനാ പ്രസിഡന്റ് കെ.ആര് കുഹേഷ് ആണ് മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്. വിജയ് ടി.വിയിലാണ് കഴിഞ്ഞ ജൂണ്‍ 24 മുതല്‍ ബിഗ്ബോസ് പരിപാടി ടെലികാസ്റ്റ് ചെയ്തു തുടങ്ങിയത്.
നാദസ്വരത്തെ അവഹേളിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും ഇത് വെള്ളാളര്‍ സമുദായത്തിനെ അവഹേളിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ച അദ്ദേഹം വിജയ് ടി.വി, ചലച്ചിത്ര താരങ്ങളായ കമല്‍ ഹാസന്, ശക്തി, ബിഗ്ബോസ് പരിപാടി സംഘടിപ്പിക്കുന്ന എന്‍ഡമോള്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരെ പ്രതികളാക്കിയാണ് ഹരജി സമര്‍പ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."