സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണം; സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി
ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ കേവല ഭൂരിപക്ഷം നഷ്ടമായ പളനിസാമി സര്‍ക്കാര്‍ വിശ്വാസ വോട്ടുതേടണമെന്ന് ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ട് 19 എം.എല്‍.എമാര്‍ ഗവര്‍ണര്‍ സി. എച്ച് വിദ്യാസാഗറിന് കത്ത് നല്‍കിയതിനു പിന്നാലെയാണ് സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന് ഡി.എം.കെ ആവശ്യപ്പെട്ടത്.
ഭൂരപിപക്ഷം നഷ്ടമായ സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നത് ഭരണഘടനാ പരമായ പ്രതിസന്ധിക്കിടയാക്കും. ഇത് മറികടക്കാന്‍ സര്‍ക്കാര്‍ വിശ്വാസവോട്ട് തേടുകയാണ് വേണ്ടതെന്നും ഇക്കാര്യത്തില്‍ ഗവര്‍ണര്‍ അനുയോജ്യമായ തീരുമാനമെടുക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ഇതേ അവസ്ഥ മുന്‍പ് അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ ഉണ്ടായപ്പോള്‍ മുഖ്യന്ത്രി ബി.എസ് യദ്യൂരപ്പയോട് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് ആവശ്യപ്പെട്ടിരുന്നതായി സ്റ്റാലിന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കുന്നതിന് ഒരു തരത്തിലുള്ള കാലതാമസവും ഉണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതിനിടയില്‍ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കുമെന്ന് സ്റ്റാലിന്‍ ചെന്നൈയില്‍ പ്രഖ്യാപിച്ചു. നിലവില്‍ 99 എം.എല്‍.എമാരാണ് പ്രതിപക്ഷത്തുള്ളത്. ദിനകരന്റെ ഒപ്പമുള്ള 19 എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ സഹായത്തോടെ സര്‍ക്കാരിന്റെ വീഴ്ച സാധ്യമാക്കാമെന്ന കണക്കുകൂട്ടലിലാണ് സ്റ്റാലിനും ഡി.എം.കെയും. തമിഴ്‌നാട്ടില്‍ നടന്നത് ലയനമല്ലെന്നും സ്വാര്‍ഥ ലാഭത്തിനായി നടത്തിയ നീക്കുപോക്ക് മാത്രമാണെന്നും ടി.ടി.വി ദിനകരന്‍ ട്വിറ്ററില്‍ കുറിച്ചു. പ്രവര്‍ത്തകരുടെ ആഗ്രഹമല്ല നടന്നത്. പാര്‍ട്ടിക്ക് ദ്രോഹം ചെയ്തയാളെ എങ്ങനെ കൂടെകൂട്ടും. സഖ്യം എത്രകാലം നിലനില്‍ക്കുമെന്ന് ദൈവത്തിന് മാത്രമറിയാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞതിന് പിന്നാലെയാണ് 19 എം.എല്‍.എമാര്‍ ഗവര്‍ണറെ കണ്ടത്. സര്‍ക്കാരിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയ എം.എല്‍.എമാര്‍ പാര്‍ട്ടി അംഗത്വം റദ്ദാക്കിയിട്ടില്ല. മുഖ്യമന്ത്രി മാറണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടയില്‍ എം.എല്‍.എമാരെ പുതുച്ചേരിയിലേക്ക് മാറ്റിയതായ വാര്‍ത്ത ദിനകരന്‍ നിഷേധിച്ചു. പളനിസാമി സര്‍ക്കാര്‍ വലിയ അഴിമതിയാണ് നടത്തുന്നതെന്ന് ആരോപിച്ച എം.എല്‍.എമാര്‍ ആറുമാസം മുന്‍പ് പനീര്‍ശെല്‍വം എതിര്‍ത്ത് വോട്ടുചെയ്തത് എന്തിനായിരുന്നുവെന്നും ചോദിച്ചു. പുതിയ സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."