ലാവ്ലിന് കേസ്: വിധി ഇന്ന് ഉച്ചയ്ക്ക് 1.45ന്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെട്ട ലാവ്ലിന് കേസിന്റെ വിധി ഇന്നുച്ചയ്ക്ക് 1.45ന് ഹൈക്കോടതി പ്രഖ്യാപിക്കും. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് വിധി പറയുക.
ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള പ്രതികളെ സി.ബി.ഐ കുറ്റവിമുക്തരാക്കിയതിനെതിരേ നല്കിയ റിവിഷന്‍ ഹര്‍ജിയിലാണ് കോടതി ഇന്ന് വിധി പ്രഖ്യാപിക്കുക. രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ് ഇന്നത്തെ വിധി. വിധി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകമാകും.
പിണറായി വിജയന് വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ഇടപാടിലെ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട കേസാണിത്.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്ലിന് എന്ന സ്വകാര്യ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാര്‍ മൂലം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും നഷ്ടം വന്നെന്നായിരുന്നു കേസ്.
തടുര്‍ന്ന് കേസില്‍ സി.ബി.ഐ അന്വേഷണം നടത്തിയിരുന്നു. 2013-ല്‍ പിണറായി വിജയനുള്‍പ്പെടെയുളളവരെ സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. ഇതിനെതിരേയാണ് ഹൈക്കോടിയില്‍ വീണ്ടും ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."