ട്രംപ് അഡ്മിനിഡ്ട്രേറ്ററുമായി സഊദി കിരീടാവകാശി ചര്‍ച്ച നടത്തി
റിയാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സീനിയര്‍ അഡ്മിനിസ്ട്രേഷന് ഓഫിസറുമായി സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് റിയാദില്‍ ചര്‍ച്ച നടത്തി. ട്രംപിന്റെ സീനിയര്‍ അഡൈ്വസര്‍ ജെറീഡ് കുഷ്നെര്‍ മധേശ്യയിലെ മുതിര്‍ന്ന അമേരിക്കന്‍ പ്രതിനിധി ജേസണ്‍ ഗ്രീന്ബ്ലേറ്റ്, ഡെപ്യൂട്ടി നാഷണല്‍ സെക്യൂരിറ്റി അഡ്വൈസര്‍ ദീന പവല്‍ എന്നിവരുമായാണ് ചര്‍ച്ച നടത്തിയത്.
സഊദിയും അമേരിക്കയും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്താനും പ്രതിരോധ സഹകരണം ഊട്ടിയുറപ്പിക്കാനും ഇരു രാജ്യനേതാക്കളും തമ്മില്‍ തീരുമാനിച്ചു. കൂടാതെ, ഇസ്റാഈലും പലസ്തീനും തമ്മിലുള്ള പ്രശ്ന പരിഹാരത്തിനായി ശ്രമിക്കാനും മിഡില്‍ ഈസ്റ്റിലെ പ്രശ്ന പരിഹാരവും ഇരു രാഷ്ട്ര നേതാക്കളും ചര്‍ച്ച ചെയ്തു.
ആഗോള തലത്തില്‍ തീവ്രവാദത്തിനെതിരായി ട്രംപിന്റെ സന്ദര്‍ശന വേളയില്‍ റിയാദ് ഉച്ചകോടിയില്‍ രൂപം നല്കിയ സെന്റര്‍ കേന്ദ്രീകരിച്ചു തീവ്രവാദത്തിനെതിരെ ശതമായ നീക്കം നടത്താനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."