HOME
DETAILS

വഴികാട്ടികളായ അതിഥികള്‍

  
backup
August 24 2017 | 01:08 AM

%e0%b4%b5%e0%b4%b4%e0%b4%bf%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b4%be%e0%b4%af-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

1910 ഓഗസ്റ്റ് 26ന് മദര്‍ തെരേസ അല്‍ബേനിയയില്‍ ജനിച്ചു. ഇന്ത്യ പ്രവര്‍ത്തനകേന്ദ്രമാക്കി ലോകശ്രദ്ധ നേടിയ അവരുടെ യഥാര്‍ഥ പേര് ആഗ്‌നസ് ഗൊന്‍ജെ ബോയാജു എന്നായിരുന്നു. പഠനകാലത്ത് 12 വയസുള്ളപ്പോഴായിരുന്നു ആഗ്നസ് എന്ന കൊച്ചുമിടുക്കിയുടെ ആഗ്രഹങ്ങള്‍ക്ക് ചിറക് മുളച്ചത്. കന്യാസ്ത്രീ ആകണമെന്ന ആഗ്രഹം സൊഡാലിറ്റി എന്ന കന്യാമാതാവിന്റെ പേരിലുള്ള സംഘടനയിലെത്തിച്ചു.
പഠനകാലത്ത് ഇന്ത്യാ ഉപഭൂഖന്ധത്തെക്കുറിച്ചും ഇവിടുത്തെ സാമ്പത്തിക സാമൂഹിക സ്ഥിതിയെക്കുറിച്ചും മിഷനറികളില്‍ നിന്നും കേട്ട ആഗ്നസ് ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹത്തെയും കൂടെക്കൂട്ടി. 12-ാം വയസില്‍ സന്യാസിനിയായി മാറാന്‍ തിരുമാനിച്ചു. ഇന്ത്യയില്‍ കൊല്‍ക്കത്ത പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തു.

മദര്‍ തെരേസയാകുന്നു

1929ല്‍ ഇന്ത്യയിലെത്തിയ ആഗ്നസ് ഡാര്‍ജിലിങ്ങില്‍ ലോറേറ്റോ സന്യാസിനികളുടെ കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയായി തുടര്‍ന്നു. 1931 മെയ് 24ന് സഭാവസ്ത്രം സ്വീകരിക്കുകയും മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ മരണമടഞ്ഞ തെരേസാ മാര്‍ട്ടിന്‍ എന്ന ഫ്രഞ്ച് കന്യാസ്ത്രീയുടെ നാമം സ്വീകരിക്കുകയും ചെയ്തു. അതേ സ്‌കൂളില്‍ അധ്യാപികയായി സേവനമനുഷ്ടിക്കുന്നതിനിടയില്‍ സാമൂഹിക പ്രവര്‍ത്തനമേഖലയില്‍ പ്രവര്‍ത്തിച്ചുതുടങ്ങി.

തെരുവിലേക്ക്

സ്‌കൂളില്‍ ഭൂമിശാസ്ത്ര അധ്യാപികയായിരുന്ന മദര്‍ സാധാരണക്കാര്‍ക്കു വേണ്ടി തെരുവിലേക്കിറങ്ങാന്‍ പ്രധാനാധ്യാപിക എന്ന പദവി ഉപേക്ഷിച്ചു. 1946ലെ ഇന്ത്യ-പാക് വിഭജനത്തോടനുബന്ധിച്ചു നടന്ന ഹിന്ദു-മുസ്‌ലിം കലാപവുമായി ബന്ധപ്പെട്ടുള്ള മരണവും പട്ടിണിയും ജനജീവിതം ദുസ്സഹമാക്കി. അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണത്തിനായി മദര്‍ തെരേസ തെരുവിലലഞ്ഞു.

മിഷനറീസ് ഓഫ് ചാരിറ്റി

തനിക്കുചുറ്റും സംഭവിക്കുന്ന പട്ടിണിമരണങ്ങളുടെ ദയനീയത കണ്ടുനില്‍ക്കാനാകാതെ അസ്വസ്ഥയായ തെരേസ 1950 ഒക്ടോബര്‍ ഏഴിന് വത്തിക്കാന്റെ അനുമതിയോടെ കല്‍ക്കത്ത രൂപതയ്ക്കു കീഴില്‍ പുതിയ സന്യാസിനി സഭ ആരംഭിച്ചു, 'മിഷനറീസ് ഓഫ് ചാരിറ്റി'. വിശക്കുന്നവരെയും ഭവനരഹിതരെയും അന്ധരെയും കുഷ്ഠരോഗികളെയും പരിചരിക്കുക എന്നത് മിഷനറീസ് ഓഫ് ചാരിറ്റി ദൗത്യമായി ഏറ്റെടുത്തു. ഇപ്പോള്‍ 133ഓളം രാഷ്ട്രങ്ങളിലായി 4500ഓളം സന്യാസിനിമാര്‍ ഈ സംഘടനയുടെ പേരില്‍ മുഴുവന്‍സമയ സന്നദ്ധപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്.
പിന്നീട് പാവങ്ങളുടെ അമ്മ എന്ന പേര് അവര്‍ക്ക് നല്‍കി. അഗതികളുടെ അമ്മ കാരുണ്യത്തിന്റെ മാലാഖ, ജീവിക്കുന്ന വിശുദ്ധ എന്നീ വിശേഷണങ്ങളാണ് ആളുകള്‍ അവര്‍ക്ക് നല്‍കിയത്.

അംഗീകാരങ്ങള്‍

നീണ്ട 45 വര്‍ഷത്തോളം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികള്‍ മദറിനെ തേടിയെത്തിയിട്ടുണ്ട്. 1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചു. സമ്മാനമായി ലഭിച്ച 192,000 അമേരിക്കന്‍ ഡോളര്‍ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടി ചെലവഴിക്കുകയായിരുന്നു.
അവരുടെ മരണത്തിന് 19 വര്‍ഷങ്ങള്‍ക്ക് ശേഷം 2016 സെപ്റ്റംബര്‍ നാലിന് മദര്‍ തെരേസയെ വിശുദ്ധയായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു.


നമ്മുടെ രാജ്യത്തെ സേവിച്ച ചില വിദേശിയരെ പരിചയപ്പെടാം


ആനിബസന്റ് (1847-1933)

ബ്രിട്ടനില്‍ ജനിച്ച ആനിബസന്റ് ബ്രിട്ടീഷ്‌വിരുദ്ധ പോരാട്ടത്തില്‍ പങ്കെടുത്താണ് പ്രശസ്തയായത്. 40 വര്‍ഷത്തോളം ഇവിടെ ജീവിച്ച് ഇവിടുത്തെ നവോത്ഥാനത്തിനും സ്വാതന്ത്ര്യത്തിനും ഗണ്യമായ സംഭാവന നല്‍കി. 1914ല്‍ ഒന്നാംലോക മഹായുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ നമ്മുടെ സ്വയംഭരണം എന്ന ആശയത്തില്‍ 'ഹോം റൂള്‍ ലീഗ്' എന്ന ആനിബസന്റിന്റെ വീക്ഷണം ജീവവായുവായി മാറി.
1917ല്‍ അവരെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 1917ല്‍ കൊല്‍ക്കത്തിയിലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആനിബസന്റും ബാലഗംഗാധര തിലകനും രൂപപ്പെടുത്തിയ ഹോംറൂള്‍ പതാകയായിരുന്നു ഉയര്‍ത്തിയത്. മുകളില്‍ ബ്രിട്ടീഷ് പതാക ആലേഖനം ചെയ്തത് അഞ്ച് ചുവപ്പും നാല് പച്ചയും വരികളും വലത്ത് നക്ഷത്രവും ചന്ദ്രക്കലയും താഴെ ഏഴു നക്ഷത്രങ്ങളുമുള്ള പതാക ഇന്ത്യയുടെ മതവിശ്വാസങ്ങളും സംസ്‌കാരവും എല്ലാം ഉള്‍ക്കൊണ്ടതായിരുന്നു. അവരുടെ ആശയങ്ങളായ ചിന്താസ്വാതന്ത്ര്യം, സ്ത്രീകളുടെ അവകാശം, മതേതരത്വം, തൊഴിലാളികളുടെ അവകാശം എന്നിവയെല്ലാം നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയരൂപീകരണത്തിന് പ്രധാന പങ്കുവഹിച്ചു. തിയോസഫിക്കല്‍ സൊസൈറ്റിയായിരുന്നു ആനിബസന്റിന്റെ പ്രധാനപ്പെട്ട മറ്റൊരു മേഖല.
അടയാറിലേക്ക് തിയോസഫിക്കല്‍ സൊസൈറ്റിയുടെ കേന്ദ്രം മാറ്റി. അത് ഇന്ത്യന്‍ സമൂഹത്തോടൊപ്പം രാഷ്ട്ര സ്വാതന്ത്ര്യ ത്തിലേക്ക് നയിക്കാനുള്ള പുരോഗമന ചിന്താധാരകളുടെ കേന്ദ്രം കൂടിയാക്കി മാറ്റി ആനിബസന്റ്.

ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് (1814-1893)

ജര്‍മയനിയില്‍ ജനിച്ച ഗുണ്ടര്‍ട്ട് നമ്മുടെ ഭാഷ, സംസ്‌കാരം എന്നിവയില്‍ എണ്ണമറ്റ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമാണ്. തമിഴ്‌നാട്ടിലെ ചുരുങ്ങിയ കാലത്തെ ജീവിതത്തിനിടയില്‍ തമിഴ് നന്നായി ഹൃദിസ്ഥമാക്കി. ഗുണ്ടര്‍ട്ടിനെ മലയാളം പഠിപ്പിച്ചത് തലശ്ശേരിക്കടുത്ത് ചൊക്ലി കവിയൂരിലെ ഊരാച്ചേരി ഗുരുനാഥന്‍മാരാണ്. തലശ്ശേരിയിലും നെട്ടൂരിലും സ്‌കൂള്‍ സ്ഥാപിക്കുകയും ഒരു കല്ല് അച്ചുക്കൂടം സ്ഥാപിക്കുകയും ചെയ്തു. മലയാളം-ഇംഗ്ലീഷ് നിഘണ്ടു, മലയാള ഭാഷാ വ്യാകരണ നിഘണ്ടു, ത്രിഭാഷാ നിഘണ്ടു, ജര്‍മന്‍ മലയാളം നിഘണ്ടു, ഗുണ്ടര്‍ട്ട് നിഘണ്ടു, ഒരായിരം പഴഞ്ചൊല്ലുകള്‍, കേരള ഉല്‍പ്പത്തി, ലോകചരിത്ര ം, ശാസ്ത്രം കേരളപഴമ തുടങ്ങി പ്രസിദ്ധമായ നിരവധി ഗ്രന്ഥങ്ങളും ബൈബിളുമായി ബന്ധപ്പെട്ട നിരവധി ആത്മീയ പുസ്തകങ്ങളും ദര്‍ശന കൃതികളും പ്രസിദ്ധീകരിച്ചു. നമ്മുടെ ഭാഷാ ശാസ്ത്രത്തിനും സാഹിത്യത്തിനും സാമൂഹിക ജീവിതത്തിനും നല്‍കിയ സംഭാവനകള്‍ ഗുണ്ടര്‍ട്ടിനെ വിശ്വപ്രസിദ്ധനാക്കി.


സിസ്റ്റര്‍ നിവേദിത (1867-1911)

സ്‌കോട്ടിഷ്-ഐറിഷ് സാമൂഹിക പ്രവര്‍ത്തകയായ സിസ്റ്റര്‍ നിവേദിത 1895ല്‍ സ്വാമി വിവേകാനന്ദനെ കണ്ടുമുട്ടിയതാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സാമൂഹികപ്രവര്‍ത്തകയും അധ്യാപികയും ഗ്രന്ഥകാരിയുമായ മാര്‍ഗരറ്റ് എലിസബത്ത് നോബിളിനു സ്വാമി വിവേകാനന്ദന്‍ നല്‍കിയ പേരാണ് സിസ്റ്റര്‍ നിവേദിത.
ഈ കണ്ടുമുട്ടല്‍ ഭാരതീയ സംസ്‌കാരത്തെയും ഭാരതീയരെയും മനസിലാക്കാനും ഭാരതീയ സംസ്‌കാരത്തിന് സേവനം ചെയ്യാനുമുള്ള അവസരമായി മാറ്റുകയായിരുന്നു സിസ്റ്റര്‍. കല്‍ക്കത്തയിലെ ബഗ്ബസാറില്‍ സ്വന്തമായി സ്‌കൂള്‍ ആരംഭിച്ചു. രാമകൃഷ്ണമിഷനുമായി ബന്ധപ്പെട്ട് നിരവധി സേവാപ്രവര്‍ത്തകരുടെ സഹായത്തോടെ പരിഷ്‌കരണത്തിന് നേതൃപരമായ പങ്കുവഹിച്ചു.
സ്വാമി വിവേകാനന്ദനുമായി സഹോദരി ബന്ധം നിലനിര്‍ത്തിയ നിവേദിത ജാതിവ്യവസ്ഥയുടെ ദൂഷ്യഫലങ്ങളും സ്ത്രീകളനുഭവിക്കുന്ന പ്രശ്‌നങ്ങളിലും ഇടപെട്ടു. സ്ത്രീവിദ്യാഭ്യാസത്തിന്റെ വ്യാപനത്തിന് പരിശ്രമിച്ചു. 1898ല്‍ കൊല്‍ക്കത്തയിലെ നിവേദിത വിദ്യാലയം സമൂഹത്തിലെ എല്ലാവിഭാഗം സ്ത്രീകള്‍ക്കുമുള്ള വിദ്യാലയമായി മാറി. ടാഗോറുമായി അടുത്ത ബന്ധം പുലര്‍ത്തിയ നിവേദിതയുടെ വിദ്യാലയ പ്രസ്ഥാനം ടാഗോറിന്റെ ശാന്തിനികേതന് വ്യത്യസ്തമായ മാര്‍ഗദര്‍ശകമായി മാറി.
ദേശീയബോധത്തോടെയുള്ള ആദ്യ പതാക രൂപപ്പെടുത്തിയത് നിവേദിതയായിരുന്നു. ചുവപ്പ് നിറത്തിലുള്ള പ്രസ്തുത പതാക 108 ദീപങ്ങളും മധ്യത്തില്‍ വജ്രായുധവും വന്ദേമാതരവും ആലേഖനം ചെയ്തതായിരുന്നു. സ്വാമി വിവേകാനന്ദന്റെ ഇംഗ്ലീഷ് അമേരിക്കന്‍ പ്രസംഗങ്ങള്‍ക്ക് പ്രധാന സഹകാരിയായിരുന്നു അവര്‍.

എ.ഒ ഹ്യൂം (1829-1912)

സ്‌കോട്ട്‌ലാന്റുകാരനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്‍ ബ്രിട്ടീഷ് ഭരണത്തിന്റെ തന്നെ അന്ത്യത്തിനു കാരണമായ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് രൂപീകരിച്ചത് ചരിത്രത്തിലെ കൗതുകമാണ്. 1885ലെ ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന ഇര്‍വിന്‍ പ്രഭുവിന്റെ അനുമതിയോടെയുണ്ടാക്കിയ സംഘടന പിന്നീട് ബ്രിട്ടീഷുകാര്‍ക്കെതിരേ തിരിയുകയായിരുന്നു.
പക്ഷിനിരീക്ഷണത്തിന്റെ തുടക്കക്കാരനായി ഇന്ത്യയിലെ പക്ഷിനിരീക്ഷണത്തിന്റെ പിതാവ് എന്ന പേരില്‍ പ്രശസ്തനാണ് അലന്‍ ഒക്ടോവിയന്‍ ഹ്യൂം. ഇന്ത്യന്‍ ബുദ്ധിജീവികളെയും വിദ്യാസമ്പന്നരെയും മധ്യവര്‍ഗത്തേയും സാധാരണക്കാരെയും സ്വാതന്ത്ര്യ പ്രസ്ഥാനത്തിലേക്കും കോണ്‍ഗ്രസിലേക്കും കൊണ്ടുവരാന്‍ സാധിച്ചു. പിന്നീട് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ആദ്യ സെക്രട്ടറിയായി എ.ഒ ഹ്യൂം തെരഞ്ഞെടുക്കപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago