HOME
DETAILS

സ്‌നേഹത്തിന് പുതിയ ഭാഷ്യം: മരണശയ്യയിലെ പ്രിയതമയ്ക്ക് താലിചാര്‍ത്തി

  
backup
August 24 2017 | 01:08 AM

%e0%b4%b8%e0%b5%8d%e2%80%8c%e0%b4%a8%e0%b5%87%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ad%e0%b4%be%e0%b4%b7%e0%b5%8d%e0%b4%af

പൊന്നാനി: മരണമെത്തുമ്പോള്‍ നീയൊരിത്തിരിനേരമെന്‍ അരികത്തിരിക്കണമെന്ന കവിവാക്യത്തിനപ്പുറം, കഴുത്തില്‍ താലി ചാര്‍ത്തണമെന്ന കാമിനിയുടെ അവസാന മോഹം പൂവണിഞ്ഞു. മരണത്തിലേക്ക് മുങ്ങിത്താഴുന്ന പ്രിയതമയുടെ കഴുത്തില്‍ വിറയാര്‍ന്ന കൈകളോടെ, നിറഞ്ഞൊഴുകുന്ന മിഴികളോടെയാണ് ആ യുവാവ് താലികെട്ടിയത്. കഴുത്തില്‍ താലി അണിയുന്നതറിയുമ്പോഴും ദിവസങ്ങള്‍ക്കപ്പുറം ജീവിതത്തില്‍ നിന്നു വിടപറയേണ്ടിവരുമെന്ന് റിന്‍സിക്ക് അറിയാമായിരുന്നു. വിവാഹവേദിയില്‍നിന്നു ആശുപത്രിയിലെത്തി അഞ്ചാം നാള്‍ റിന്‍സി പ്രിയതമനോടു വിടചൊല്ലി,
വിവാഹം നിശ്ചയിച്ചുറപ്പിച്ച വരനും വധുവുമായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് ഇവര്‍. പ്രണയത്തെപോലും തോല്‍പ്പിച്ച വിശുദ്ധ സ്‌നേഹത്താല്‍, അനിവാര്യമായ ജീവിത വിടപറയലിലും അവളെ താലിചാര്‍ത്തി സ്വന്തമാക്കി അവസാന ആഗ്രഹം സഫലമാക്കി സ്‌നേഹത്തിന് പുതിയ ഭാഷ്യമാണ് സന്തോഷ് രചിച്ചത്.
ദിവസങ്ങള്‍ക്കപ്പുറം മരണത്തിലേക്ക് മടങ്ങുമെന്നറിഞ്ഞുകൊണ്ടുതന്നെയാണ് തന്റെ പ്രേയസിയായ റിന്‍സിയെ സന്തോഷ് താലി ചാര്‍ത്തിയത്.
മണവാട്ടിയായിത്തന്നെ മരിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം .
എടപ്പാള്‍ പോത്തനൂര്‍ സ്വദേശിനിയാണ് റിന്‍സി. മരണമാണ് മുന്നിലെന്നറിഞ്ഞിട്ടും അവശ നിലയിലായ റിന്‍സിയെ താലി ചാര്‍ത്തുകയായിരുന്നു പൊന്നാനി സ്വദേശിയായ സന്തോഷ്.
കാത്തിരിപ്പുകള്‍ക്കും പ്രതീക്ഷകള്‍ക്കും സന്തോഷിന്റെ ജീവിത സ്വപ്‌നങ്ങളും, നാട്ടുകാരുടെയും, ബന്ധുക്കളുടെയും പ്രാര്‍ഥനകളും വൃഥാവിലാക്കി കഴിഞ്ഞ ദിവസമാണ് റിന്‍സി മരണത്തിന് കീഴടങ്ങിയത്.
മാസങ്ങള്‍ക്ക് മുന്‍പ് സന്തോഷുമായുള്ള വിവാഹം നിശ്ചയിച്ച റിന്‍സിക്ക് അടുത്തിടെയാണ് കടുത്ത മഞ്ഞപ്പിത്തംപിടിപെട്ടതും ജീവന്‍ നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയതും.
ജീവിതത്തില്‍ അധിക ദിവസങ്ങളില്ല എന്നറിഞ്ഞിട്ടും വാക്ക് പറഞ്ഞ വിവാഹത്തില്‍നിന്നു പിന്‍തിരിയാതെ പൊന്നാനി ഈശ്വരമംഗലം വിളക്കത്ര വളപ്പില്‍ സന്തോഷ് റിന്‍സിയെ വരണമാല്യം അണിയിക്കുകയായിരുന്നു. വിവാഹം കഴിഞ്ഞയുടനെ ഹോസ്പിറ്റലിലേക്ക് മാറ്റിയ റിന്‍സി അഞ്ചാം ദിവസം മരണത്തിന് കീഴടങ്ങി.
ഈ മാസം 17നായിരുന്നു പൊന്നാനി ഈശ്വരമംഗലം വിളക്കത്ര വളപ്പില്‍ സന്തോഷിന്റേയും പോത്തന്നൂര്‍ കറുങ്കുളത്തില്‍ ശ്രീജ കൃഷ്ണന്റെ മകള്‍ റിന്‍സിയുടേയും വിവാഹം. വിവാഹ നിശ്ചയത്തിന് ശേഷം പെണ്‍കുട്ടിക്ക് രോഗം പിടിപെടുകയും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തപ്പോള്‍ വിവാഹത്തില്‍നിന്നു പിന്‍മാറാന്‍ സന്തോഷിനോട് ആവശ്യപ്പെട്ടിരുന്നവരാണേറെയും.
എന്നാല്‍, ഉറച്ച പ്രതീക്ഷയോടും പറഞ്ഞ വാക്കിന്റെ വിലയിലും ഉറച്ച് നിന്നു സന്തോഷ്. വിവാഹം കഴിഞ്ഞയുടനെ റിന്‍സിയെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും അഞ്ചാം ദിവസമായ ഇന്നലെ റിന്‍സി വിധിക്ക് കീഴടങ്ങുകയും ചെയ്തു.
റിന്‍സിയുടെ മരണം നാടിന് വേദനയാണെങ്കിലും പറഞ്ഞ വാക്കിന് വില നല്‍കി പ്രിയതമയുടെ അവസാന മോഹം പൂവണിയിച്ച് പുതിയ കാലഘട്ടത്തില്‍ സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും കഥയാണ് സന്തോഷ് പകര്‍ന്നു നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago