ഷാര്‍ജയില്‍ നിന്ന് 18വിമാനങ്ങള്‍ എത്തും
തിരുവനന്തപുരം: ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ പത്ത് വരെ ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്ക് 18 വിമാനങ്ങള്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന് ഓപ്പറേറ്റ് ചെയ്യാനുള്ള അനുമതി ഷാര്‍ജ അധികൃതര്‍ നല്‍കുകയും ടിക്കറ്റ് ബുക്കിങ്് ആരംഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
എയര്‍ അറേബ്യക്ക് വിമാന സര്‍വിസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെങ്കിലും അതിന്മേല് ഇതുവരെയും നടപടികളായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം എയര്‍ അറേബ്യയ്ക്ക് അനുമതി നല്‍കുന്നതിന് തടസമാണ്. ഈ തടസം മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലേക്ക് കത്തെഴുതിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമക്കി.
ഇതു സംബന്ധിച്ച സമാന സ്വാവമുള്ള സബ്മിഷനുകള്‍ ഉന്നയിച്ച കെ.സി ജോസഫ്, രാജു എബ്രഹാം, കെ.വി അബ്ദുള്‍ ഖാദര്‍ എന്നിവര്‍ക്കു നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."