ഭൂരേഖ കംപ്യൂട്ടര്‍വല്‍ക്കരണം എളുപ്പമാക്കാം; അറിയേണ്ട വിവരങ്ങള്‍ ചുവടെ
കോഴിക്കോട്: ഭൂരേഖാ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനായി ജനങ്ങള്‍ നെട്ടോട്ടത്തിലാണ്. പലപ്പോഴും ഇക്കാര്യത്തില്‍ എന്താണു ചെയ്യേണ്ടതെന്നറിയാത്തത് അവരില്‍ ആശങ്കയുണ്ടാക്കുന്നു. തെറ്റായ വിവരങ്ങളും ചില സമയങ്ങളില്‍ ഉദ്യോഗസ്ഥരും ആശയക്കുഴപ്പത്തിനു കാരണമാകുന്നുണ്ട്.
പൊതുവിവരങ്ങള്‍
വിവരശേഖരണ ഫോറം പൂരിപ്പിക്കുന്നതിന് ആധാരം, ഈ വര്‍ഷത്തെ നികുതി രസീത്, ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് ഐഡന്റിറ്റി കാര്‍ഡ് എന്നിവ ആവശ്യമാണ്
സര്‍വേ നമ്പര്‍, വിസ്തീര്‍ണം, എന്നീ വിവരങ്ങള്‍ നികുതി രസീതിയില്‍ രേഖപ്പെടുത്തിയത് മാത്രമെ ഫോറത്തിലും ചേര്‍ക്കാന്‍ പാടുള്ളു
ഒരാള്‍ക്ക് ഒരു ദേശത്തില്‍ ഒന്നില്‍ കൂടുതല്‍ ഭൂമികളുണ്ടെങ്കില്‍ ഒരു ഫോറത്തില്‍ തന്നെ അടുത്ത ക്രമനമ്പറായി ചേര്‍ത്താല്‍ മതി
ഒരു ഭാഗപത്ര പ്രകാരം അഞ്ചുപേര്‍ വെവ്വേറെ ഭൂമി കൈവശം വയ്ക്കുന്നുണ്ടെങ്കില്‍ അഞ്ചുപേരും വെവ്വേറെ ഫോറങ്ങള്‍ ഉപയോഗിക്കണം
ഒരാള്‍ക്ക് വ്യത്യസ്ത ദേശങ്ങളിലായി ഭൂമികളുണ്ടെങ്കില്‍ ഓരോ ദേശത്തിലെ ഭൂമിക്കും പ്രത്യേകം ഫോറങ്ങള്‍ ഉപയോഗിക്കണം
ഒരു ഭൂമി ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ കൂട്ടായി കൈവശം വയ്ക്കുന്നതാണെങ്കില്‍ ഓരോ വ്യക്തിയുടെയും പേരും വിലാസവും മറ്റു വിവരങ്ങളും ചേര്‍ക്കണം
ഫോറങ്ങളില്‍ എഴുതിയ വിവരങ്ങള്‍ ശരിയാണോ എന്നു പരിശോധിച്ച ശേഷമേ ഇവ സ്വീകരിക്കുകയുള്ളു. ആയതിനാല്‍ ആധാരം, നികുതി രസീത്, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനല്‍ അന്നേ ദിവസം ഹാജരാക്കണം
ആധാരം ബാങ്കിലോ മറ്റു സ്ഥാപനങ്ങളിലോ പണയം വച്ചതാണെങ്കില്‍ അതു സംബന്ധിച്ച സാക്ഷ്യപത്രവും ആധാരത്തിന്റെ ഫോട്ടോ കോപ്പിയും ഹാജരാക്കണം സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, പലിശക്കാര്‍, കുടുംബനാഥന്‍ മരിക്കുകയും ഭാഗപത്രം തയാറാക്കുകയും ചെയ്യാത്തവര്‍ തുടങ്ങിയവര്‍ക്ക് ആധാരത്തിന്റെ സര്‍ട്ടിഫൈ കോപ്പി അതത് സ്ഥാപനങ്ങളില്‍നിന്ന് വാങ്ങി നല്‍കാം. നികുതി രശീതും വേണം. കുടുംബനാഥന്‍ മരിച്ചാല്‍ കുടുംബത്തിലെ ആരെങ്കിലും ആധാരവും നികുതി രശീതുമായി എത്തിയാല്‍ മതി
ഇനി മുതല്‍ ഭൂനികുതി, കൈവശ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഭൂമി സംബന്ധമായ എല്ലാ ആവശ്യങ്ങള്‍ക്കും ഭൂരേഖകള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്. ആയതിനാല്‍ ഭാവിയില്‍ ഭൂനികുതി ഒടുക്കുന്നതിനും കൈവശ സര്‍ട്ടിഫിക്കറ്റ് പോലുള്ളവ ലഭിക്കുന്നതിനും മറ്റുമുള്ള പ്രയാസങ്ങള്‍ ഒഴിവാക്കുന്നതിനും എല്ലാ ആളുകളും ഈ അവസരം പ്രയോജനപ്പെടുത്തണം
പ്രത്യേക ശ്രദ്ധക്ക്
2016-17 ലെ നികുതി രസീതിയാണ് ഭൂരേഖ കംപ്യൂട്ടര്‍വല്‍ക്കരണത്തിന് ആവശ്യമുള്ളത്. ചില അപേക്ഷാ ഫോമുകളില്‍ 2017-18 എന്ന് അച്ചടിച്ചതു പിശകാണ്.
ആധാര്‍ കാര്‍ഡ് ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം എല്ലാ രേഖകളും ആധാറുമായി ബന്ധിപ്പിക്കുമ്പോള്‍ ഭാവിയില്‍ ഇത് ഗുണകരമാകും
സെപ്റ്റംബര്‍ 30 വരെ ഭൂരേഖ സമര്‍പ്പിക്കാന്‍ സമയമുണ്ട്. ക്യാംപുകളില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ പരിഭ്രമിക്കേണ്ടതില്ല. എങ്കിലും എത്രയും വേഗം സമര്‍പ്പിക്കുന്നതാണ് നല്ലത്.
എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വില്ലേജ് ഓഫിസുകളില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്താം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."