HOME
DETAILS
MAL
ശൈലജയ്ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്
backup
August 24 2017 | 06:08 AM
തിരുവനന്തപുരം: ബാലാവകാശ കമ്മിഷനിലെ അനധികൃത നിയമനത്തില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. മന്ത്രിക്കെതിരായ ആരോപണത്തില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് ലോകായുക്ത നിരീക്ഷിച്ചു.
പരാതിയില്‍ വിശദ പരിശോധന നടത്തും. ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ അടുത്ത മാസം 14 ന് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്കെതിരേയും അന്വേഷണമുണ്ട്. കേസിലെ രണ്ടാം എതിര് കക്ഷിയാണ് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതിയിലാണ് ലോകായുക്ത നടപടി സ്വീകരിച്ചത്.
ബാലാവകാശ കമ്മിഷന് അംഗം ടി.ബി സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ. കെ ശൈലജയ്ക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."