HOME
DETAILS

615 പ്രവൃത്തി പൂര്‍ത്തിയായി

  
backup
August 24 2017 | 06:08 AM

615-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%83%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%aa%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%af

 

ആലപ്പുഴ: വയലാര്‍ രവി എം.പിയുടെ പ്രാദേശികവികസന നിധിയുപയോഗിച്ച് സംസ്ഥാനത്ത് അനുവദിച്ച 686 പ്രവൃത്തികളില്‍ 615 എണ്ണവും ഇതിനകം പൂര്‍ത്തീകരിച്ചു. എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, മലപ്പുറം, പത്തനംതിട്ട, കോഴിക്കോട്, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലായാണ് 4845.89 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് അനുമതി നല്കിയത്.
പൂര്‍ത്തീകരിച്ച പദ്ധതികളിലായി 4055.98 ലക്ഷം രൂപ ചെലവഴിച്ചു. 71 പദ്ധതികള്‍ പുരോഗമിക്കുന്നതായും ഇതുവരെ 63.95 ലക്ഷം രൂപ ചെലവഴിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു. കലക്ടര്‍ വീണ എന്‍. മാധവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എം.പി. ഫണ്ട് അവലോകന യോഗത്തിലാണ് ഈ കണക്ക്. വയലാര്‍ രവി എം.പി.യുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ വിവിധ ജില്ലകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
2003 മുതല്‍ 2008 വരെ അനുവദിച്ച 166 പ്രവൃത്തികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 200809ല്‍ അനുവദിച്ച 32ല്‍ 31 എണ്ണവും 2009 മുതല്‍ 2013 വരെ അനുവദിച്ച 193 പ്രവൃത്തികളില്‍ മുഴുവനും പൂര്‍ത്തിയാക്കാനായി. 201314 വര്‍ഷം അനുവദിച്ച 57ല്‍ 56 ഉം 1415ല്‍ അനുവദിച്ച 97ല്‍ 93ഉം 1516ല്‍ അനുവദിച്ച 58ല്‍ 45ഉം 1617ല്‍ അനുവദിച്ച 59ല്‍ 31ഉം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇതിനകം 3850 ലക്ഷം രൂപയാണ് പദ്ധതികള്‍ക്കായി അനുവദിച്ചു കിട്ടിയത്. 145.91 ലക്ഷം രൂപ പലിശയായി കിട്ടി. ഇപ്പോള്‍ 317.16 ലക്ഷം രൂപ വിതരണത്തിന് തയ്യാറായിട്ടുണ്ട്. നിലവില്‍ പൂര്‍ത്തീകരിച്ചതോടെ പ്രധാനഘട്ടം കഴിയുകയോ ചെയ്ത പ്രവൃത്തികളില്‍ ബില്‍ സമര്‍പ്പിക്കുന്നമുറയ്ക്ക് ഒരു ഗഡു അനുവദിക്കുമെന്ന് ജില്ലാ പ്ലാനിങ് ഓഫീസര്‍ അറിയിച്ചു. നിലവിലുള്ള തുക വിനിയോഗം പൂര്‍ത്തിയായാല്‍ മാത്രമേ അടുത്ത ഗഡു കേന്ദ്രത്തില്‍ നിന്ന് അനുവദിക്കുമെന്നതിനാല്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കുടൂതല്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് വയലാര്‍ രവി എം.പി. പറഞ്ഞു.
ഇക്കാലയളവില്‍ പട്ടിക വിഭാഗ പ്രദേശങ്ങളിലായി 628.50 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. പട്ടികജാതി പ്രദേശങ്ങളിലായി അനുവദിച്ച 81 പദ്ധതികളില്‍ 76 എണ്ണം പൂര്‍ത്തീകരിച്ചു. പട്ടികവര്‍ഗ പ്രദേശങ്ങളില്‍ 13 പദ്ധതികളില്‍ 12 എണ്ണവും ഇതിനകം പൂര്‍ത്തീകരിച്ചു. ഏറ്റവും കൂടുതല്‍ പ്രവൃത്തികള്‍ അനുവദിച്ചത് ആലപ്പുഴയില്‍ 2003 മുതല്‍ 2018 വരെയായി 112 പ്രവൃത്തികള്‍ക്കാണ് അനുമതി നല്കിയത്. ഇതില്‍ 201718 വര്‍ഷം അനുവദിച്ച പദ്ധതികള്‍ ഭരണാനുമതിയുടെ ഘട്ടത്തിലാണ്. എറണാകുളത്ത് രണ്ടും, കണ്ണൂരില്‍ നാലും കൊല്ലത്ത് മൂന്നും കോട്ടയത്ത് അഞ്ചും മലപ്പുറത്ത് രണ്ടും പത്തനംതിട്ടയില്‍ മൂന്നും കോഴിക്കോട് രണ്ടും തൃശ്ശൂരില്‍ ഒന്നും പാലക്കാട് രണ്ടും പ്രവൃത്തികളാണ് അനുവദിച്ചിട്ടുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  10 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  10 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  10 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  10 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  10 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  10 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  10 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  10 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  10 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  10 days ago