ഓണമെത്തി; വിലയില്‍ 'സൂപ്പര്‍ സ്റ്റാറുകളായി' നേന്ത്രക്കായ ഉല്പന്നങ്ങള്
സുല്‍ത്താന്‍ ബത്തേരി: ഓണമെത്തിയതോടെ നേന്ത്രക്കായ ഉല്പന്നങ്ങള് വിപണിയില്‍ 'സൂപ്പര്‍ സ്റ്റാറ'ുകളാകുന്നു.
ഓണം, പെരുന്നാള്‍ ആഘോഷങ്ങളില്‍ നേന്ത്രക്കായ വിഭവങ്ങള്‍ ഉള്‍പെടുത്തിയാല്‍ പോക്കറ്റ് കാലിയാകുന്ന വിലയാണ് നിലവില്‍.
വാഴക്ക വിഭവങ്ങളായ ചിപ്സ്, വറുത്തുപ്പേരി, കട്സ് ചിപ്സ് വിഭവങ്ങള്‍ക്കാണ് വില കുതിച്ചുയരുന്നത്.
ഒരു മാസം മുമ്പ് 240 മുതല്‍ 260 രൂപവരെ വിലയുണ്ടായിരുന്ന ചിപ്സിന് ഇപ്പോള്‍ കിലോയ്ക്ക് 100 രൂപ വര്‍ധിച്ച് 320 മുതല്‍ 360 രൂപയായി ഉയര്‍ന്നു. വര്‍ത്തുപ്പേരി, കട്സ് ചിപ്സ് എന്നിവക്ക് 260ല്‍ നിന്നും 300 രൂപയിലേക്കും വിലയുയര്‍ന്നു.
ഓണമടുപ്പിച്ച് വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
നേന്ത്രക്കായയുടെ ഉല്പാദന കുറവിനെ തുടര്‍ന്നുണ്ടായ വിലവര്‍ധനവും വെളിച്ചെണ്ണയ്ക്ക് വില ഉയര്‍ന്നതുമാണ് നേന്ത്രക്കായ ഉല്‍പ്പനങ്ങള്‍ക്ക് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."