അപകട ഭീഷണി: റോഡരികിലെ മരം മുറിക്കണമെന്നാവശ്യം
കല്‍പ്പറ്റ: പാതയോരത്തെ ഉണങ്ങിയ മരം വാഹനയാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. മേപ്പാടി-ചുണ്ടേല്‍ റൂട്ടില്‍ ഓടത്തോട് കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപത്തെ ഉണങ്ങിയ മരമാണ് ഭീഷണിയായി നിലകൊള്ളുന്നത്. മേപ്പാടി, അമ്പലവയല്‍, ഊട്ടി എന്നിവിടങ്ങളിലേക്കും തിരിച്ചും നിരവധി വിനോദസഞ്ചാരികള്‍ കടന്നുപോവുന്ന റോഡാണിത്. കൂടാതെ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് യാത്രക്കാര്‍ ദിനേന ഇതിലൂടെ യാത്ര ചെയ്യുന്നു. മേപ്പാടി- ചുണ്ട റൂട്ടില്‍ അമ്പ്രല വളവിന് സമീപവും നാല്‍പ്പത്തിയാറിന് സമീപവും മരങ്ങള്‍ വീണിരുന്നു. സംഭവത്തില്‍ ഒമ്‌നിവാന്‍ തകരുകയും ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി വൈദ്യുതി തൂണുകളും നശിച്ചിരുന്നു. പാതയോരത്തെ ഭീഷണിയായ മരങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കി അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന കലക്ടറുടെ നിര്‍ദേശമുള്ളപ്പോഴാണ് മാസങ്ങളായി ഉണങ്ങിയ വീട്ടിമരം അപകടഭീഷണിയുയര്‍ത്തുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."