HOME
DETAILS

ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തിന് നാളെ രണ്ട് വയസ്

  
backup
August 25 2017 | 02:08 AM

%e0%b4%ab%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d%e2%80%8c%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f-3



മട്ടാഞ്ചേരി: പതിനൊന്ന് മനുഷ്യജീവനുകള്‍ പൊലിഞ്ഞ കൊച്ചി അഴിമുഖ യാത്രാബോട്ട് ദുരന്തത്തിന് നാളെ രണ്ട് വയസ് . അവഗണനയും അശ്രദ്ധയും അപകടത്തെ ക്ഷണിച്ചു വരുത്തിയ ദുരന്തത്തില്‍ പാഠം ഉള്‍ക്കൊള്ളാത്ത അധികൃത സമീപനം ഇപ്പോഴും തുടരുകയാണ് . 2015 ഓഗസ്റ്റ് 26ന് വൈപ്പിനില്‍ നിന്ന് 38 യാത്രക്കാരുമായി ഫോര്‍ട്ടുകൊച്ചിയിലേക്ക് പോയ ഭാരത് ബോട്ട് അലക്ഷ്യമായി കുതിച്ചെത്തിയ മത്സ്യബന്ധന ബോട്ടിടിച്ച് തകര്‍ന്ന് മുങ്ങിതാഴ്ന്നത്.
വേണ്ടത്ര ഉപകരണങ്ങളില്ലാതെയുള്ള ഭരണകൂട ഏജന്‍സികളുടെ രക്ഷാദൗത്യ ശ്രമങ്ങളുടെ പരാജയം ദുരന്തമുഖത്ത് ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിനുമിടയാക്കിയിരുന്നു. പതിനൊന്ന് പേര്‍ മരിച്ച ബോട്ടപകടത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച അന്വേഷണത്തെ പ്രഹസനമാക്കി അധികൃതര്‍ കുറ്റവാളികളുടെ രക്ഷകരായതിന്റെ ദു:ഖത്തിലാണ് നാട്ടുകാര്‍.
സുരക്ഷാ യാത്രയൊരുക്കുന്നതില്‍ ഭരണകൂടത്തിന് കഴിയാത്തതിന്റെ പ്രതിഫലമാണ് കൊച്ചി കായലില്‍ ഇന്നും യാത്രാബോട്ടുകളും ജങ്കാറുമടക്കം ഒഴുകി നടക്കുന്നത്. കോടികള്‍ ചിലവഴിച്ച നിര്‍മിച്ച യാത്രാബോട്ടും റോ റോ ജങ്കാറും ഭരണാധികാരികളുടെ രാഷ്ട്രീയവടംവലിമൂലം നോക്കുകുത്തിയായിരിക്കുകയാണ്.
ബോട്ട് ദുരന്തത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ മരിച്ചവരെ സ്മരിച്ച് പ്രാദേശിക സംഘടനകള്‍ സ്മൃതിയോഗങ്ങള്‍ നടത്തുമ്പോള്‍ നഗരസഭ സുരക്ഷാ യാത്രയൊരുക്കുന്നതില്‍ പരാജയപ്പെടുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago