കരിഞ്ചന്ത തടയുന്നതിന് വിപണിയില്‍ പരിശോധന ശക്തമാക്കും
കാക്കനാട്: പൂഴ്ത്തിവയ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലാ കലക്ടറുടെ പ്രത്യേക സ്‌ക്വാഡ് റേഷന്‍കടകള്‍, പലചരക്ക്, പച്ചക്കറിക്കടകള്‍, ഹോട്ടലുകള്‍, ഗ്യാസ് ഏജന്‍സികള്‍ എന്നിവിടങ്ങളിലും അവശ്യസാധന സംഭരണ വിപണന കേന്ദ്രങ്ങളിലും വരും ദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും നല്‍കേണ്ടതും, ബില്ലുകള്‍ കാര്‍ഡുടമകള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ടതുമാണ്. റേഷന്‍കടകള്‍ പ്രവ്യത്തിസമയം കൃത്യമായി പാലിക്കുന്നുവെന്ന കാര്യം ഉറപ്പാക്കും.
ഹോട്ടലുകളിലും പച്ചക്കറി പലവ്യഞ്ജനക്കടകളിലും വില വിവരം പ്രദര്‍ശിപ്പിച്ചിരിക്കണം. ഗാര്‍ഹിക പാചക വാതക സിലിണ്ടറുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളില്‍ അളവും വിലയും രേഖപ്പെടുത്തേണ്ടതാണ്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ പിഴയും ഇതര ശിക്ഷാ നടപടികളും സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."