വീയപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 66 ലക്ഷംരൂപ അനുവദിച്ചു
ഹരിപ്പാട്: വീയപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 66,15,261 രൂപ അനുവദിച്ചു.പിന്നോക്ക പഞ്ചായത്തിനുള്ള വേള്‍ഡ് ബാങ്കിന്റെ സഹായത്താലാണ് കെട്ടിട നിര്‍മ്മാണം നടക്കുക. രണ്ടുകോടിയുടെ ധനസഹായം ഗ്രാമപഞ്ചായത്തിന് വേള്‍ഡ് ബാങ്കില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് പ്രസിഡന്റ് പ്രസാദ്കുമാര്‍ അറിയിച്ചു.
ആയൂവേദാശുപത്രി കെട്ടിട നിര്‍മ്മാണത്തിന് 46 ലക്ഷം രൂപയും,വെള്ളം കുളങ്ങര,പായിപ്പാട്എല്‍.പി.സ്‌കൂളുകള്‍ക്ക്പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് 22ലക്ഷം രൂപ വീതവുംഅനുവദിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വര്‍ഷങ്ങളായി കാരിച്ചാല്‍ പള്ളിവക കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിച്ചു വന്നിരുന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സ്വന്തമായി 20 സെന്റ് വസ്തു വാങ്ങുന്നത് ഗീത ബാബു പ്രസിഡന്റ് ആയിരിക്കെയാണ് ഡോഃകെ.സിജോസഫ് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍ പ്പെടുത്തി10ലക്ഷം രൂപ ചെലവില്‍ 2005ല്‍ ഒരു കെട്ടിടം നിര്‍മ്മിച്ചു .ഈ കെട്ടിടം കാലപഴക്കത്താല്‍ നിലംപൊത്താറായ നിലയിലാണ്.ഇതിന് പരിഹാരമായാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. രണ്ടു നിലകെട്ടിടമാണ് നിര്‍മ്മിക്കുക. ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ്13ലാണ് പ്രാഥമികാരോഗ്യകേന്ദ്രം പ്രവര്‍ത്തിക്കുന്നത്.
പ്രാഥമികാരോഗ്യകേന്ദ്രം പഞ്ചായത്തിന്റെ മധ്യഭാഗത്തായതിനാല്‍ നവള്ളക്കാലി, മേല്‍പ്പാടം, തുരുത്തേല്‍,ഇരതോട്,മങ്കോട്ടച്ചിറ,വീയപുരംകിഴക്ക്,പടിഞ്ഞാറ്,പുത്തന്‍തുരുത്ത്,പോച്ച,,കാരിച്ചാല്‍,വെള്ളംകുളങ്ങര,ആനാരി,തേവേരി എന്നിവിടങ്ങളിലെ രോഗികള്‍ക്ക് പെട്ടെന്ന് എത്താവുന്ന ആതുരാലയമായിമാറും ഈ പ്രാഥമികാരോഗ്യ കേന്ദ്രം.പതിറ്റാണ്ടുകളായി എന്‍.എസ്.എസ് വക കെട്ടിടത്തില്‍ വാടകയ്ക്ക് പ്രവര്‍ത്തിച്ചിരുന്ന ആയൂര്‍വേദ ആശുപത്രിക്കും സ്വന്തമായി കെട്ടിടമുയരുന്നു. വാര്‍ഡ്8ല്‍ ഇല്ലിക്കുളത്തില്‍ ജയശ്രീ മധുകുമാര്‍ സൗജന്യ മായിനല്‍കിയ 5സെന്റ് വസ്തുവിലാണ് ആയൂര്‍വ്വേദാശുപത്രി നിര്‍മ്മിക്കുക. ഇതിനായി46ലക്ഷംരൂപഅനുവദിച്ചിട്ടുണ്ട്.
കെട്ടിടനിര്‍മ്മാണം പുരോഗമിക്കുന്നു.ഹോമിയോ ആശുപത്രിക്കും സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ് ഗ്രാമ പഞ്ചായത്ത്.
ആശുപത്രികള്‍ക്ക് സ്വന്തമായി കെട്ടിടമാകുന്നതോടെ കിലോമീറ്ററുകള്‍ താണ്ടി മറ്റ് ആതുരാലയങ്ങളെ ആശ്രയിക്കേണ്ട ഗതികേടില്‍ നിന്നും ഗ്രാമ വാസികള്‍മോചിതരാകും.ഒപ്പം ജലജന്യ സാംക്രമിക രോഗങ്ങള്‍ സര്‍വ്വ സാധാരണമായ ഇവിടെ ഈ ആതുരാലയം ആശ്വാസവു മാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."