'പീലിങ് മേഖലയിലെ സമരം മത്സ്യ സംസ്‌ക്കരണ മേഖലയെ ബാധിക്കില്ല'
തുറവൂര്‍: പീലിങ് മേഖലയില്‍ വ്യക്തിതാല്പര്യം സംരക്ഷിക്കുന്നതിന് നടത്തുന്ന സമരം മല്‍സ്യ സംസ്‌ക്കരണ മേഖലയെ ബാധിക്കില്ലെന്ന് ചേമ്പര്‍ ഓഫ് കേരളാ സീഫുഡ് ഇന്‍ഡസ്ട്രീസ് ഭാരവാഹികള്‍ അറിയിച്ചു. പോലിസ് സംരക്ഷണം കിട്ടിയതോടെ പീലിങ് ഷെഡുകള്‍ അടച്ചിടാനുള്ള നീക്കം ഉപേക്ഷിച്ചു.
അതിക്രമിച്ചു കയറാന്‍ ശ്രമിക്കുന്നവരെയും പണി തടസപ്പെടുത്താനെത്തുന്നവരെയും പോലിസ് പിടികൂടുന്നുണ്ട്. ചേര്‍ത്തല താലൂക്കില്‍ 260 പീലിങ് ഷെഡുകളാണുള്ളത്. ഇതില്‍ 253 എണ്ണം സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഏഴെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കാത്തത്. അത് ആരുടെ ഷെഡുകളാണെന്നത് പരിശോധിക്കുമ്പോഴേ സമരം ആര്‍ക്കെതിരേയെന്ന് അറിയാന്‍കഴിയും. 200 കൗണ്ടുള്ള (200 എണ്ണം വരുന്ന ഒരുകിലോ ചെമ്മീന്‍) 25 കിലോ പൊളിക്കുന്ന ഒരു തൊഴിലാളിക്ക് 282 രൂപ മിനിമം കൂലി നല്‍കണമെന്നാണ് സര്‍ക്കാര്‍ മാനദണ്ഡം.
ചെമ്മീന്‍ പൊളിക്കുന്ന കൂലിയും മറ്റ് ആനുകൂല്യവും ചേര്‍ത്താണ് ഈ തുക നല്‍കാന്‍ പറയുന്നത്. എന്നാല്‍ നിലവില്‍ തൊഴിലാളിക്ക് 387.50 രൂപയാണ് നല്‍കുന്നത്. തൊഴിലാളികളെ കൂട്ടികൊണ്ടു നടന്നു കബളിപ്പിക്കുന്നവര്‍ അവരുടെ തൊഴിലാണ് നഷ്ടപ്പെടുത്തുന്നതെന്ന് ചേമ്പര്‍ ഓഫ് കേരളാ സീഫുഡ് ഇന്‍ഡസ്ട്രീസ് സംസ്ഥാന പ്രസിഡന്റ് വി.പി.ഹമീദ്, വൈസ് പ്രസിഡന്റ് ജെ.ആര്‍.അജിത്, സെക്രട്ടറി ഇ.പി.ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി എം.ജെ.യേശുദാസ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."