എസ്.എസ്.എല്‍.സി നൂറുമേനി: സര്‍ക്കാര്‍ സ്കൂളുകളെ ആദരിക്കും
തൊടുപുഴ: കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ സര്‍ക്കാര്‍ സ്കൂളുകളെ ഗവണ്മെന്റ് സ്കൂള്‍ ടീച്ചേഴ്സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനും ഗവണ്മെന്റ് സ്കൂള്‍ ടീച്ചേഴ്സ് സഹകരണസംഘവും സംയുക്തമായി ആദരിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാളെ രാവിലെ 11ന് തൊടുപുഴ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടക്കുന്ന പരിപാടി അഡീഷണല്‍ ഡി.പി.ഐ ജെസി ജോസഫ് ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ ഗവണ്മെന്റ് സ്കൂളുകളില്‍ 37 എണ്ണം നൂറു ശതമാനം വിജയം നേടി. സാമൂഹികവും മതേതര കാഴ്ചപ്പാടുമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ക്കു മാത്രമെ കഴിയുകയുള്ളൂവെന്ന കാഴ്ചപ്പാട് ഉള്‍ക്കൊണ്ടാണ് അത്തരം സ്കൂളുകളെ പരിപോഷിക്കുന്നതിനായി ആദരവ് നല്‍കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന നിര്‍ധനായ ഒരു വിദ്യാര്‍ഥിയുടെ വിദ്യാഭ്യാസ ചെലവും ജി.എസ്.ടി.ഡബ്ലിയു.ഒ ഏറ്റെടുക്കും.
ഇടുക്കി വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ എ. അബൂബക്കര്‍ ചടങ്ങില്‍ അവാര്‍ഡുദാനം നിര്‍വഹിക്കും. ജി.എസ്.ടി.ഡബ്ലിയു.ഒ രക്ഷാധികാരി വി.എം ഫിലിപ്പച്ചന് അധ്യക്ഷനാകും. സംഘടനാ ഭാരവാഹികളായ വി.എം ഫിലിപ്പച്ചന്, പി.എം നാസര്‍, ടി.ബി അജീഷ്കുമാര്‍, കെ.എം ശിവദാസ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."