HOME
DETAILS
MAL
പ്ലാസ്റ്റിക് ക്യാരി ബാഗിന് വിട; ഇനി തുണിസഞ്ചി
backup
August 25 2017 | 02:08 AM
തൊടുപുഴ: നഗരസഭയെ പൂര്‍ണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ തുണിസഞ്ചിയുമായി നഗരസഭ രംഗത്ത്. പ്ലാസ്റ്റിക് ക്യാരിബാഗുകളില്‍ നിന്നും ജനങ്ങളെ തുണിസഞ്ചിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സംരംഭത്തിന് നഗരസഭ തുടക്കമിടുന്നത്.
കുടുംബശ്രീ യൂണിറ്റുകളാണ് തുണിസഞ്ചി തയാറാക്കിയിടുള്ളത്. കൗണ്‍സിലര്‍മാരും നഗരസഭാ ജീവനക്കാരും ഇനിമുതല്‍ ഈ തുണി സഞ്ചികള്‍ ഉപയോഗിച്ച് മാതൃക കാട്ടും.
തുടര്‍ന്ന് വാര്‍ഡുതലങ്ങളിലേയ്ക്ക് ഇത് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."