സ്മാര്‍ട്ട് ലേര്‍ണിങ് സ്കൂള്‍ കോണ്‍ക്ലേവ്
തിരുവനന്തപുരം: വിദ്യാഭ്യാസ സാങ്കേതിക രംഗത്തെ സ്റ്റാര്‍ട്ടപ്പായ സ്മാര്‍ട്ട് ക്ലാസ് എഡ്യുക്കേഷനല്‍ സംഘടിപ്പിച്ച സ്മാര്‍ട് ലേണിങ് സ്കൂള്‍സ് കോണ്‍ക്ലേവ് താജ് വിവാന്തയില്‍ നടന്നു. പുതിയ വൈദഗ്ധ്യങ്ങളും നൈപുണ്യങ്ങളും വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്നതില്‍ വിദ്യാലയങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്തു. നഗരത്തിലും ചുറ്റുമുള്ള അമ്പതിലേറെ വിദ്യാലയങ്ങളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ച കോണ്‍ക്ലേവില്‍ സ്മാര്‍ട്ക്ലാസ് എഡ്യുക്കേഷന്റെ സി.ടി.ഐ ലാബ് അവതരണവും നടന്നു. നിലവിലുള്ള അധ്യായന നിലവാരം ഗണ്യമായി ഉയര്‍ത്തുന്നതിനും വിദ്യാര്‍ഥികളെ ഭാവിയിലേയ്ക്ക് സജ്ജമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള കംപ്യൂട്ടേഷനല്‍ ചിന്ത ഉപയോഗപ്പെടുത്തുന്ന നൂതന സംവിധാനമാണ് സിടിഐ ലാബ്.
സ്മാര്‍ട്ക്ലാസ് എഡ്യുക്കേഷനല്‍ സംഘടിപ്പിക്കുന്ന സ്മാര്‍ട് ലേണിങ് സ്കൂള്‍ കോണ്‍ക്ലേവുകളില്‍ രാജ്യമൊട്ടാകെയായി അയ്യായിരത്തിലേറെ വിദ്യാലയങ്ങള്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 80 നഗരങ്ങളിലാണ് കോണ്‍ക്ലേവുകള്‍ അരങ്ങേറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."