ഹയര്‍ സെക്കന്‍ഡറി അധ്യാപക തസ്തിക നിര്‍ണയം ഇരട്ടനീതിയെന്ന്
കൊല്ലം: ഇന്നലെ ഇറങ്ങിയ ഹയര്‍സെക്കന്‍ഡറി സ്കൂളുകളുടെ തസ്തിക നിര്‍ണയം സംബന്ധിച്ചുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഇരട്ട നീതിയെന്ന് ആരോപണവുമായി ഗസ്റ്റ് അധ്യാപകര്‍. 2014-15ല്‍ അനുവദിച്ച എയ്ഡഡ് സ്കൂളുകളിലെ 2015-16ല്‍ ജോലിക്ക് കയറിയ ഗസ്റ്റ് അധ്യാപകരാണ് വിജ്ഞാപനത്തിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഈ സമയത്തെ പ്ലസ്ടു സയന്‍സ് ബാച്ചുകളിലേക്കുള്ള ലാബ് അസിസ്റ്റന്റുമാര്‍ ഗസ്റ്റ് ആയി പ്രവേശിക്കുന്നത് 2015 ജൂണില്‍ ആണ്. ഇവര്‍ക്കും 2014ല്‍ പ്രവേശിച്ച അധ്യാപകര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ 2015ല്‍ ഗസ്റ്റ് ആയി പ്രവേശിച്ച സീനിയര്‍ അധ്യാപകര്‍ക്ക് നീതിയില്ലാത്ത വിധമാണ് സര്‍ക്കാര്‍ വിജ്ഞാപനം.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഒരുമിച്ചിറക്കിയ ഓര്‍ഡര്‍ ഇപ്പോഴത്തെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് രണ്ടു ഘട്ടമായി ഇറക്കി 2015 -16ലെ ഗസ്റ്റ് അധ്യാപകരെ പൂര്‍ണമായും അവഗണിക്കുകയും ചെയ്തു. നാളിതുവരെ ഒരു രൂപ പോലും ഗസ്റ്റ് വേതനം പോലും ലഭിക്കാത്ത അധ്യാപകര്‍ നിരവധിയാണെന്നവര് പറഞ്ഞു. 2015-16ല്‍ ജോലിയില്‍ പ്രവേശിച്ച അധ്യാപകരെക്കൂടി ഉള്‍പ്പെടുത്തി തസ്തിക നിര്‍ണയം യാഥാര്‍ഥ്യമാക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."