രാഷ്ട്രീയത്തില്‍ ഒട്ടുമിക്കവരും കൈക്കൂലി വാങ്ങുന്നവര്‍: മന്ത്രി സുധാകരന്‍
കിളിമാനൂര്‍: നല്ല വശങ്ങള്‍ കാണാതെ ദോശം മാത്രം എഴുതുന്ന പണി പത്രക്കാര്‍ നിര്‍ത്തണമെന്നും റോഡ് നിര്‍മാണത്തിലെ ഫണ്ടില്‍ വലിയൊരു ഭാഗം പലപ്പോഴും കൈക്കൂലിയായി പോവുകയാണെന്നും കേരള രാഷ്ട്രീയത്തിലെ വലിയൊരു വിഭാഗം കൈക്കൂലി വാങ്ങുന്നവരാണെന്നും പൊതു മരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. നവീകരിച്ച കുറവന്‍കുഴി അടയമണ്‍ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചാണ് മന്ത്രി ഈ അഭിപ്രായ പ്രകടനം നടത്തിയത്.
ആറ്റിങ്ങല്‍ മണ്ഡലത്തിലെ നവീകരിച്ച രണ്ടു റോഡുകളുടെയും നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്ന രണ്ടു റോഡുകളുടെയും ഉദ്ഘാടനാവുമാണ് ഇന്നലെ മന്ത്രി നിര്‍വ്വഹിച്ചത്.
നവീകരിച്ച കുറവന്‍കുഴി അടയമണ്‍ റോഡിന്റെ ഉദ്ഘാടനം ചെമ്പകശ്ശേരി ജങ്ഷനിലും കിളിമാനൂര്‍ മടവൂര്‍ റോഡ് പുതിയ കാവ് മുതല്‍ തകരപ്പറമ്പ് വരെ നവീകരിക്കുന്നതിന്റെ ഉദ്ഘാടനം കിളിമാനൂര്‍ പുതിയകാവ് ജങ്ഷനിലും പുതുശ്ശേരി മുക്കില്‍ വച്ച് നവീകരിച്ച പോങ്ങനാട് പുതുശ്ശേരി മുക്ക് റോഡിന്റെ ഉദ്ഘാടനവും പുതുശ്ശേരി മുക്ക് നഗരൂര്‍ കാരേറ്റ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ആണ് നടന്നത്. ദോഷം മാത്രം പ്രചരിപ്പിക്കാതെ നല്ലകാര്യങ്ങള്‍ എഴുതുകയും പ്രചരപ്പിക്കുകയുമാണ് വേണ്ടതെന്നും ഇത് പറഞ്ഞത് കൊണ്ട് ഈ ഉദ്ഘാടന വാര്‍ത്ത കൊടുത്തില്ലങ്കിലും കുഴപ്പമില്ലെന്നും മന്ത്രി പറഞ്ഞു.
അഡ്വ.ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷനായി. ഡോ. എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് അംഗം സ്മിത, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, വിവിധ തലങ്ങളിലെ ജനപ്രതിനിധികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ എന്നിവര്‍ ചെമ്പകശ്ശേരിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തു. കുറവന്‍കുഴി അടയമണ്‍ റോഡിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പ് മന്ത്രി തന്നെ നേരിട്ടെത്തി റോഡ് ഉദ്ഘാടനം ചെയ്യന്നതിനാല്‍ കോണ്‍ഗ്രസ് ജന പ്രതിനിധികളും പ്രവര്‍ത്തകരും പരിപാടി ബഹിഷ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."