ബിബിന്‍ വധം: അന്വേഷണത്തിന് പ്രത്യേക സംഘം
തിരൂര്‍: ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയും ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്‍ത്തകനുമായ ബിബിന്റെ (23) വധം ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാരെയും ജില്ലയിലെ മറ്റ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം രൂപീകരിച്ചതെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച തൃശൂര്‍ റെയ്ഞ്ച് ഐ.ജി എം.ആര്‍ അജിത്കുമാര്‍ പറഞ്ഞു. സംഭവത്തില്‍ സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബിബിന്‍ വധത്തിന് ഫൈസല്‍ വധക്കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. സാമുദായിക സംഘര്‍ഷവും ക്രമസമാധാന പ്രശ്‌നവും തടയാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊണ്ടിട്ടുണ്ട്. കണ്ണൂര്‍ മുതല്‍ തൃശൂര്‍ വരെയുള്ള മേഖലകളില്‍നിന്നായി 750 പൊലിസ് ഉദ്യോഗസ്ഥരെയാണ് തിരൂരിലും പരിസരപ്രദേശങ്ങളിലുമായി നിയോഗിച്ചിരിക്കുന്നത്.
20 മേഖലകളാക്കി തിരിച്ചാണ് പൊലിസിനെ വിന്യസിച്ചിട്ടുള്ളത്. പട്രോളിങ്, പൊലിസ് മൈബൈല്‍ സ്‌ക്വാഡ്, ക്യു.ആര്‍.ടി.എസ് എന്നീ വിഭാഗങ്ങളായി തിരിച്ചാണ് പൊലിസ് വിന്യാസം. ആവശ്യം വന്നാല്‍ തോക്ക് ഉപയോഗിക്കാനുള്ള അധികാരം പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതായും ഐ.ജി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."