ആള്‍ദൈവത്തിനെതിരായ വിധി; ഹരിയാനയിലും പഞ്ചാബിലും കലാപമുണ്ടാക്കി അനുയായികള്‍, 30 പേര്‍ കൊല്ലപ്പെട്ടു
ഛണ്ഡീഗഢ്: ആള്‍ദൈവം ഗുര്‍മീദ് റാം റഹീം സിങിനെതിരെ ബലാത്സംഗ കുറ്റം വിധിച്ചതിനു പിന്നാലെ ഹരിയാനയിലെ പഞ്ച്ഗുളയിലുണ്ടായ കലാപം ആളിക്കത്തുന്നു. പഞ്ച്ഗുളയില്‍ മാത്രമുണ്ടായ അനുയായികളുടെ ആക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായും ഇരുനൂറിലേറെ പേര്‍ക്ക് പരുക്കേറ്റതായുമാണ് റിപ്പോര്‍ട്ട്. |
1. കലാപം തടയാന്‍ സൈനിക സംഘത്തെ ഇറക്കിയിട്ടുണ്ട്. 600 സൈനികരെ പഞ്ച്ഗുളയില്‍ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കലാപകാരികളെ പിന്തിരിപ്പിക്കാന്‍ പൊലിസ് അന്തരീക്ഷത്തില്‍ വെടിയുതിര്‍ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. എന്നാല്‍ അക്രമികള്‍ പൊലിസിനു നേരെ വ്യാപകമായി കല്ലെറിയുകയും കണ്ണില്‍ കണ്ട വാഹനങ്ങളെല്ലാം തീയിട്ടു നശിപ്പിക്കുകയും ചെയ്തു. റോഡിനു വശങ്ങളിലുമുള്ള കെട്ടിടങ്ങള്‍ക്കു നേരെയും കല്ലേറും ആക്രമണവുമുണ്ടായി.
Train has been set afire at Anand vihar Railway Station in Delhi. WORSE than any terrorist attack.
— Dr Vivek ?? (@DrVivekShivran) August 25, 2017
#RamRahimVerdict #RamRahimSingh pic.twitter.com/Nni481mcuO
2. പഞ്ചാബിലും ഹരിയാനയിലുമാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും കലാപം തടയാന്‍ നടപടികള്‍ എടുത്തിട്ടുണ്ടെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
3. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി. ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇരുമുഖ്യമന്ത്രിമാരെയും വിളിച്ച് അവസ്ഥ വിലയിരുത്തി.
4. ഡല്‍ഹിയിലും അക്രമം നടന്നു. ഒരു ബസും ട്രെയിനുമാണ് ഡല്‍ഹിയില്‍ തീയിട്ടത്. രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
5. വൈകിട്ട് അഞ്ചു മണിയോടെ പഞ്ച്ഗുള പുക കൊണ്ട് നിറഞ്ഞു. വാഹനങ്ങളെല്ലാം കത്തിച്ചാമ്പലായി. ആംബുലന്‍സും ഫയര്‍ എന്‍ജിന്‍ വാഹനവും കത്തിച്ചു. എന്‍.ഡി.ടി.വിയുടെ ലൈവ് ടെലകാസ്റ്റിങ് വാഹനവും അഗ്നിക്കിരയാക്കി.
6. പഞ്ച്ഗുളയില്‍ നിന്ന് പഞ്ചാബിലെ ഭാട്ടിന്‍ഡയിലേക്കും ഹരിയാനയിലെ സിര്‍സയിലേക്കും കലാപം ഉടന്‍ പരക്കുകയായിരുന്നു.
7. പഞ്ചാബിലെ മാലോട്ട്, ബല്ലൗന എന്നീ സ്ഥലങ്ങളില്‍ രണ്ട് ട്രെയിനുകള്‍ കത്തിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലൂടെ ഓടുന്ന 200 ട്രെയിനുകള്‍ റദ്ദാക്കി.
8. 200 കാറുകളുടെ അകമ്പടിയോടെയാണ് റാം റഹീം വിധി കേള്‍ക്കാനെത്തിയത്. വിധി കേള്‍ക്കുന്ന സമയത്ത് കണ്ണടക്കുകയും കൈ ഉയര്‍ത്തി പ്രാര്‍ഥിക്കുകയുമായിരുന്നു.
#WATCH Ram Rahim Singh's convoy passes through Haryana's Kurukshetra, on way to Panchkula #RamRahimVerdict (Earlier visuals) pic.twitter.com/8azPj8ozZw
— ANI (@ANI) August 25, 2017
9. വിധി പ്രഖ്യാപനം കേള്‍ക്കാനായി ഒരു ലക്ഷത്തിലധികം അനുയായികളാണ് കഴിഞ്ഞദിവസം രാത്രി മുതല്‍ തമ്പടിച്ചത്. അനുയായികളെ നിയന്ത്രിക്കാനാവാത്തതില്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളെ കോടതി ഇന്നലെ ശാസിച്ചിരുന്നു.
#WATCH: Visuals of Dera followers in Haryana's Sirsa ahead of verdict in rape case against Ram Rahim Singh #RamRahimVerdict pic.twitter.com/ozD1k1b4Dm
— ANI (@ANI) August 25, 2017
10. അര്‍ധരാത്രി പുറത്തുവന്ന വീഡിയോയില്‍, റാം റഹീം അനുയായികളോട് പിരിഞ്ഞുപോവാന്‍ ആവശ്യപ്പെടുന്നതും സമാധാനമായിരിക്കാന്‍ പറയുന്നതും കാണാം. സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂള്‍, കോജള് അടച്ചതിനു പുറമെ, മൊബൈല്‍ ഇന്റര്‍നെറ്റും റദ്ദാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."