HOME
DETAILS

ടൗണ്‍ഹാളിനെയും ആര്‍ട്ട് ഗാലറിയെയും വേര്‍തിരിക്കുന്നതിനെതിരേ സാംസ്‌കാരിക കൂട്ടായ്മ

  
backup
August 26 2017 | 04:08 AM

%e0%b4%9f%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b9%e0%b4%be%e0%b4%b3%e0%b4%bf%e0%b4%a8%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

കോഴിക്കോട്: ടൗണ്‍ഹാളിനെയും ആര്‍ട്ട് ഗാലറിയെയും ഇരുമ്പുവേലി കെട്ടി വേര്‍തിരിച്ച നടപടിക്കെതിരേ സാംസ്‌കാരിക കൂട്ടായ്മ പ്രതിഷേധിച്ചു. ഇന്നലെയാണ് നഗരത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒരു പകല്‍ ദീര്‍ഘിച്ച പ്രതിഷേധം സംഘടിപ്പിച്ചത്.

സാംസ്‌കാരിക ഇടങ്ങളില്‍ മതിലുകള്‍ തീര്‍ക്കുന്ന കോഴിക്കോട് കോര്‍പറേഷന്‍ അധികൃതരുടെ നടപടിക്കെതിരേ സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം എന്ന ബാനറിലായിരുന്നു കവികളും എഴുത്തുകാരും ചിത്രകാരും ഉള്‍പ്പെട്ട സാംസ്‌കാരിക പ്രവര്‍ത്തകര്‍ കവിത ചൊല്ലിയും ചിത്രം വരച്ചും പ്രസംഗിച്ചും സംഗീതോപകരണങ്ങള്‍ മീട്ടിയും പ്രതിഷേധിച്ചത്. ആര്‍ട്ട് ഗാലറിയെയും ടൗണ്‍ഹാളിനെയും വേര്‍തിരിച്ച് ഇരുമ്പ് കവാടം സ്ഥാപിച്ച നടപടി ഫാസിസ്റ്റ് രീതിയാണെന്ന് അനില്‍ കുമാര്‍ തിരുവോത്ത് അഭിപ്രായപ്പെട്ടു. സാമൂഹികമായ കൂടിച്ചേരലുകള്‍ ഇല്ലാതാക്കുന്ന ഇത്തരം നടപടിയെ മറ്റൊരു വാക്കിനാലും വിശേഷിപ്പിക്കാനാവില്ല.
ടൗണ്‍ ഹാളിനെയും ആര്‍ട്ട് ഗാലറിയെയും വേര്‍തിരിച്ച് മതിലുയര്‍ന്നപ്പോള്‍ ചിത്രകാരന്‍ പോള്‍ കല്ലാനോടിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രനെ കണ്ട് വിഷയം ചര്‍ച്ച ചെയ്യുകയും മതില്‍ തല്‍ക്കാലം നിര്‍മിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം പരസ്യമായി ലംഘിച്ചാണ് കഴിഞ്ഞ ദിവസം ഇരു കേന്ദ്രങ്ങളെയും വേര്‍തിരിച്ച് ഇരുമ്പ് ഗേറ്റ് സ്ഥാപിച്ചിരിക്കുന്നത്. ഇത് അംഗീകരിക്കാവുന്നതല്ല. സ്ഥലപരിമിതിയാല്‍ വീര്‍പ്പുമുട്ടുന്ന രണ്ട് സാംസ്‌കാരിക കേന്ദ്രങ്ങളെയും വേര്‍തിരിച്ച് മതിലും ഗേറ്റും സ്ഥാപിക്കുന്നത് ജനങ്ങള്‍ക്ക് ഒത്തുചേരുന്നതിന് തടസം സൃഷ്ടിക്കും.
കഴിഞ്ഞ ദിവസം ഫോക് ലോര്‍ അക്കാദമി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാന്‍ പുതിയ ഗേറ്റ് സ്ഥാപിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചതായും അനില്‍ ചൂണ്ടിക്കാട്ടി.
സതീഷ് കെ. സതീഷ്, സിവിക് ചന്ദ്രന്‍, ചിത്രകാരന്‍ ഗണേഷ്, നവീന്‍ രാജ്, ഗുലാബ്, സജില്‍ കുമാര്‍, ഷാജി കല്ലായി, നദീര്‍, വല്‍സന്‍ മാത്യു പങ്കെടുത്തു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  3 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  3 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  5 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  6 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  6 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  6 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  7 hours ago
No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  15 hours ago