താലൂക്ക് സപ്ലൈ ഓഫിസിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
ആലപ്പുഴ: കയര്‍മേഖലയില്‍ പണിയെടുക്കുന്ന മുഴുവന്‍ തൊഴിലാളികളേയും റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, 60 വയസ്സ് കഴിഞ്ഞ എല്ലാ കയര്‍ ക്ഷേമനിധി അംഗങ്ങള്‍ക്കും പെന്ഷന് നല്‍കുക, സംഘങ്ങളിലെ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന് (എ ഐ ടി യു സി) ആഭിമുഖ്യത്തില്‍ അമ്പലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് എ ശിവരാജന് അധ്യക്ഷനായി. സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശന് സ്വാഗതം പറഞ്ഞു.
സംസ്ഥാന കൗണ്‍സില്‍ അംഗം പി ജ്യോതിസ്, ആര് സുരേഷ്, ഡി പി മധു, വി എം ഹരിഹരന്, കെ എസ് വാസന്, കെ എല്‍ ബെന്നി, ബി ആര് പ്രകാശന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."