HOME
DETAILS
MAL
പെന്ഷന് തുക തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പരാതി
backup
August 26 2017 | 07:08 AM
തുറവൂര്‍: പെന്ഷന് തുക മുഴുവനും ഗുണഭോക്താവിന് നല്‍കാതെ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന് പരാതി. കുത്തിയതോട് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ കൊട്ടപ്പള്ളി ചെല്ലമ്മ ദാമോദരന്റെ പതിനായിരം രൂപ തട്ടിയെടുക്കാനാണ് ശ്രമം നടന്നത്.
തുറവൂര്‍ 935-നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിലെ ജീവനക്കാരനെതിരെയാണ് പരാതി. പഞ്ചായത്ത് വാര്‍ഡ് അംഗമായ ഗീതഷാജിയെ കണ്ട് ചെല്ലമ്മ ദാമോദരന്‍ 4400 രൂപയാണ് പെന്ഷന് ലഭിച്ചതെന്ന് പറഞ്ഞപ്പോള്‍ 14440 രൂപ അയച്ചിട്ടുണ്ടെന്ന് ഗീത ഷാജി അറിയിച്ചു.
പിന്നീട് ചെല്ലമ്മ ദാമോദരന്‍ പെന്ഷന് 4400 രൂപ മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് ബാങ്ക് അധികൃതരെ ഗീത ഷാജി വിവരം ബോധ്യപ്പെടുത്തി. തുടര്‍ന്ന് നടന്ന ഇടപെടലുകള്‍ മൂലം 4400 രൂപ കൂടാതെ പതിനായിരം രൂപ ബാങ്ക് ജീവനക്കാരില്‍ നിന്നും ചെല്ലമ്മ ദാമോദരന്‍ വാങ്ങി കൊടുത്തു പ്രശ്നം പരിഹരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."