HOME
DETAILS
MAL
മുടപ്പത്തൂര്‍ പാലം പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു
backup
August 26 2017 | 07:08 AM
കൂത്തുപറമ്പ്: അപകടാവസ്ഥയിലായ മുടപ്പത്തൂര്‍ പാലം പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചു. പി.ഡബ്ല്യു.ഡി കൂത്തുപറമ്പ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ പി.പി സജീവന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ഒരാഴ്ച മുമ്പുണ്ടായ ശക്തമായ മഴയില്‍ ഏഴു മീറ്ററോളം നീളത്തിലാണ് പാലത്തിന്റെ കരിങ്കല്ല് കൊണ്ടു നിര്‍മിച്ച സംരക്ഷണഭിത്തി തകര്‍ന്നത്. പാലം അപകടത്തിലാണെന്നു ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം സുപ്രഭാതം വാര്‍ത്തയും നല്‍കിയിരുന്നു. പാലം അപകടത്തിലായതു സംബന്ധിച്ചുള്ള വിവരം മേലധികാരികളെ അറിയിച്ചതായും കരിങ്കല്‍ ഭിത്തിക്കു പകരം കോണ്‍ക്രീറ്റ് ഭിത്തി കെട്ടി പാലത്തിന്റെ അപകടാസ്ഥ പരിഹരിക്കാനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കുമെന്നും പി.ഡബ്ല്യൂ.ഡി അധികൃതര്‍ അറിയിച്ചു. അപകട സൂചക ബോര്‍ഡും ഇവിടെ സ്ഥാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."