HOME
DETAILS
MAL
റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയുടെ ബാഗ് കൊള്ളയടിച്ചു
backup
August 26 2017 | 07:08 AM
പയ്യന്നൂര്‍: യാത്രക്കാരിയുടെ പണവും വസ്ത്രങ്ങളുമടങ്ങിയ ബാഗ് റെയില്‍വേ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ നിന്നു കൊള്ളയടിച്ചതായി പരാതി. ഇന്നലെ പുലര്‍ച്ചെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കരിവെള്ളൂര്‍ സ്വദേശിനിയായ എ.കെ രാധയുടെ ബാഗാണ് മോഷ്ടിച്ചത്. പാലക്കാട് നിന്നു പുലര്‍ച്ചെ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസില്‍ സ്റ്റേഷനിലെത്തിയതായിരുന്നു രാധ. സ്റ്റേഷനിലെ വിശ്രമ മുറിയില്‍ കഴിഞ്ഞ രാധ ബാത്ത്റൂമില്‍ പോയി തിരിച്ച് വന്നപ്പോഴാണ് ബാഗ് മോഷണം പോയതായി അറിഞ്ഞത്. ബാഗില്‍ സൂക്ഷിച്ച 50,000 രൂപ, മൊബൈല്‍ ഫോണ്‍, ബാങ്ക് പാസ് ബുക്ക്, എ.ടി.എം, പാന്‍ കാര്‍ഡ്, ആധാര്‍ റേഷന്‍ കാര്‍ഡ് എന്നിവയാണ് ബാഗിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."