ഹോട്ടല്‍, റസ്‌റ്റോറന്റ് തൊഴിലാളികളുടെ ബോണസ് നിശ്ചയിച്ചു
കൊല്ലം: ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2016-17 വര്‍ഷത്തെ ബോണസും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച തര്‍ക്കം ജില്ലാ ലേബര്‍ ഓഫിസര്‍ കെ.എസ് സിന്ധുവിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പരിഹരിച്ചു.
ജില്ലയിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ജോലി ചെയ്യുന്ന തൊഴിലാളികളുടെ 2016-17 വര്‍ഷത്തെ ബോണസായി വാര്‍ഷിക വേതനത്തിന്റെ 20 ശതമാനവും എക്‌സ്‌ഗ്രേഷ്യയായി 18 ശതമാനവും ഫെസ്റ്റിവല്‍ അലവന്‍സായി എഴു ദിവസത്തെ ശമ്പളവും ഗുഡ്‌വില്‍ അലവന്‍സായി 350 രൂപയും 12 തുല്യ തവണകളായി തിരിച്ച് പിടിക്കുന്ന വ്യവസ്ഥയില്‍ ഓണം അഡ്വാന്‍സായി 2700 രൂപയും നല്‍കുവാന്‍ തീരുമാനിച്ചു.
വ്യവസ്ഥകള്‍ പ്രകാരമുള്ള തുകകള്‍ 27ന് അകം നല്‍കും. തൊഴിലുടമാ പ്രതിനിധികള്‍ക്ക് വേണ്ടി ബാഹുലേയന്‍, ആര്‍ ചന്ദ്രശേഖരന്‍, സാജന്‍ ഹിലാല്‍ എന്നിവരും തൊഴിലാളി യൂനിയനെ പ്രതിനിധീകരിച്ച് റ്റി വേണുഗോപാല്‍, എന്‍ രാജു(സി.ഐ.ടി.യു), ജയപ്രകാശ്, എച്ച് അബ്ദുള്‍ റഹ്മാന്‍(ഐ.എന്‍.ടി.യു.സി), ബി രാജു(എ.ഐ.ടി.യു.സി), ആര്‍ രാധാകൃഷ്ണന്‍, ശിവരാജന്‍(ബി.എം.എസ്), അജിത്ത് അനന്തകൃഷ്ണന്‍(യു.ടി.യു.സി), കുരീപ്പുഴ ഷാനവാസ്(കെ.ടി.യു.സി) എന്നിവരും പങ്കെടുത്തു.
കൊട്ടാരക്കര ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ചുമട്ട് തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച തര്‍ക്കവും പരിഹരിച്ചു. 2016-17 കാലയളവില്‍ കൊട്ടാരക്കരയിലെ അറ്റാച്ച്ഡ് ചുമട്ട് തൊഴിലാളികള്‍ക്ക് ബോണസില്‍ 21 ശതമാനം വര്‍ധനവ് ലഭിക്കും.
ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ അറ്റാച്ച്ഡ് ചുമട്ട് തൊഴിലാളികള്‍ക്ക് മിനിമം കൂലി 610 രൂപയായും ബോണസായി 19,900 രൂപയും നല്‍കുവാന്‍ തീരുമാനിച്ചു.
സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 12 ദിവസത്തെ ഒഴിവ് ശമ്പളവും സെയില്‍സ്മാന്‍, സെയില്‍സ്‌ഗേള്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ബോണസായി വാര്‍ഷിക വരുമാനത്തിന്റെ 20 ശതമാനവും എക്‌സ്‌ഗ്രേഷ്യയായി 18 ശതമാനവും നല്‍കുന്നതിനും ഈ വിഭാഗത്തില്‍ ജോലി ചെയ്യുന്നവരുടെ നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം വര്‍ധിപ്പിക്കുന്നതിനും തീരുമാനിച്ചു.
കൂലി വര്‍ധനവ് ഒക്‌ടോബര്‍ ഒന്നു മുതല്‍ രണ്ടു വര്‍ഷ കാലയളവിലേക്ക് പ്രാബല്യമുണ്ടായിരിക്കും.
ചര്‍ച്ചയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് വേണ്ടി എം ഷാഹുദ്ദീന്‍, ജോണ്‍സണ്‍ എന്നിവരും തൊഴിലാളി യൂനിയനുകള്‍ക്ക് വേണ്ടി എസ്.ആര്‍. രമേശ്, എം. ബാബു(സി.ഐ.ടി.യു), ഡി രാമകൃഷ്ണപിള്ള(എ.ഐ.ടി.യു.സി) പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."