'അച്ചടിമേഖലയെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കണം'
കോട്ടക്കല്‍: പേപ്പര്‍ ഉല്പന്നങ്ങള്ക്കും അച്ചടിസേവനത്തിനും ഏര്‍പ്പെടുത്തിയ വര്‍ധിച്ച ചരക്കുസേവന നികുതി ഒഴിവാക്കണമെന്ന് കേരള പ്രിന്റേഴ്സ് അസോസിയേഷന് ആറാമത് മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കളറിങ് പുസ്തകങ്ങള്‍ക്ക് ജി.എസ്.ടി ഒഴിവാക്കിയത്പോലെ മേഖലയിലെ മറ്റു ഉല്പന്നങ്ങള്ക്കും അത് ബാധമാക്കണമെന്നും കോട്ടക്കലില്‍ നടന്ന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കഥാകൃത്ത് കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ. സുധാകരന് അധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി വൈ. വിജയന്, കേരള കലാമണ്ഡലം മുന്‍ വി.സി കെ.ജി പൗലോസ് വിഷയാവതരണം നടത്തി.
നഗരസഭാ ചെയര്മാന് കെ.കെ നാസര്‍, പ്രതിപക്ഷനേതാവ് ടി.പി സുബൈര്‍, ഗോവിന്ദന്‍കുട്ടി, അനീസ് ചുണ്ടയില്‍, വി.ജി സോമന്, മുഹമ്മദ്കുട്ടി രണ്ടത്താണി, അബ്ദുറഹ്മാന് വണ്ടൂര്‍, നവാസ് കോട്ടക്കല്‍, പി. മുനീര്‍, ജയേഷ് ചെമ്മാട് സംസാരിച്ചു.
ഭാരവാഹികള്‍: അനീസ് ചുണ്ടയില്‍ (പ്രസിഡന്റ്), രാജന്.വി (ജന.സെക്രട്ടറി), അബ്ദുറഹ്മാന് വണ്ടൂര്‍ (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."