എം.എ റസാഖിന്റെ വിയോഗം: നിലമ്പൂരിന് നഷ്ടമായത് സൗമ്യനായ നേതാവിനെ
നിലമ്പൂര്‍: ഡി.സി.സി സെക്രട്ടറി എം.എ റസാഖിന്റെ നിര്യാണത്തോടെ നിലമ്പൂരിന് നഷ്ടമായത് സൗമ്യതയുടെ രാഷ്ട്രീയ മുഖമുള്ള നേതാവിനെ. വിവിധ സ്ഥാനങ്ങള്‍ അലങ്കരിക്കുമ്പോഴും എതിര്‍പാര്‍ട്ടിയില്‍പെട്ടവരോട് പോലും സൗമ്യതയോടെ പെരുമാറിയിരുന്ന നേതാവായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം നടന്ന കോണ്‍ഗ്രസ് ഡി.എഫ്.ഒ ഓഫിസ് മാര്‍ച്ചിലടക്കം ഏറെ സജീവമായിരുന്ന റസാഖിന്റെ മരണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുപോലും ഉള്‍കൊള്ളാനായിട്ടില്ല.
ആകസ്മികമായ മരണം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസ് മാര്‍ച്ചിന്റെ പേരില്‍ എം.എ റസാഖ് ഉള്‍പ്പെടെ 12 നേതാക്കള്‍ക്ക് ജാമ്യമില്ലാ വകുപ്പ് ചേര്‍ത്താണ് പൊലിസ് കേസെടുത്തിരിക്കുന്നത്. എ ഗ്രൂപ്പിന്റെ കടുത്ത വക്താവായിരുന്ന എം.എ റസാഖ് അടുത്താണ് ഐ ഗ്രൂപ്പിലേക്ക് ചേക്കേറിയത്.
എ.പി അനില്‍കുമാറുമായുള്ള അടുത്ത ബന്ധമാണ് അദ്ദേഹത്തെ ഐഗ്രൂപ്പിലേക്ക് എത്തിച്ചത്. നിലവില്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതും ഐ ഗ്രൂപ്പിന്റെ ബാനറിലായിരുന്നു. അലങ്കരിച്ച പദവികളിലെല്ലാം മികവ് തെളിയിക്കാനായത് എടുത്തുപറയേണ്ട നേട്ടമാണ്.
എം.എ റസാഖ് ബ്ലോക്ക് പ്രസിഡന്റായിരുന്നപ്പോഴാണ് സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്തായി നിലമ്പൂരിനെ തെരഞ്ഞെടുത്തത്. ജില്ലാപഞ്ചായത്തംഗം, അരമമ്പലം സ്ഥിരംസമിതി ചെയര്‍മാന്‍ പദവിയും വഹിച്ചിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിനധീതമായി എല്ലാവരോടുമുള്ള നല്ല പെരുമാറ്റവും, ഏതുപ്രതിസന്ധികളിലും തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നതും റസാഖിനെ മറ്റുള്ളവരില്‍ നിന്നും വേറിട്ടതാക്കി.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."