റസാഖിന് അന്ത്യോപചാരമര്‍പ്പിക്കാനെത്തിയത് ആയിരങ്ങള്‍
നിലമ്പൂര്‍: നിലമ്പൂരിലെ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഡി.സി.സി സെക്രട്ടറി എം.എ റസാഖിന്റെ മരണവിവരമറിഞ്ഞ് അദ്ദേഹത്തിന്റെ തോട്ടേക്കാട് തറവാട് വീട്ടിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍.
മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്, എ.പി അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.ടി അജയമോഹന്‍, വി.എസ് ജോയ്, ഡി.സി.സി ഭാരവാഹികള്‍, കെ.പി.സി.സി അംഗങ്ങള്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി സുഗതന്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് മാസ്റ്റര്‍, അമരമ്പലംപഞ്ചായത്ത് പ്രസിഡന്റ് സി സുജാത, സെയ്ത് മുഹമ്മദ് തങ്ങള്‍, എം ഹരിപ്രിയ, സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍, സുഹൃത്തുക്കള്‍ അടക്കം ആയിരങ്ങളാണ് പ്രിയ നേതാവിനെ അവസാനം ഒരുനോക്ക് കാണാന്‍ എത്തിയത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ എന്നിവര്‍ക്ക് വേണ്ടി ഡിസിസി ഭാരവാഹികള്‍ റീത്ത് സമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."