ബഹ്റൈനെ കുറിച്ച് വ്യാജവാര്‍ത്ത; അല്‍ ജസീറ ചാനലിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനം
മനാമ: ബഹ്റൈനിലെ മനുഷ്യാവകാശ സ്ഥിതിയെ കുറിച്ച് വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അല്‍ജസീറ ചാനലിന് മനുഷ്യാവകാശ കമ്മീഷന്റെ രൂക്ഷവിമര്‍ശനം. വ്യാജ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ചാനലിന് ഒരു വിശ്യാസതയുമില്ലെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണെന്ന് കമ്മീഷന് തലവന്‍ എം.പി മുഹമ്മദ് അല്‍ മആറഫി അറിയിച്ചു.
ബഹ്റൈന്‍ പാര്‍ലമെന്റ് സമിതി തടവുപുള്ളികളെയും മറ്റു പരാമര്‍ശിത സ്ഥാപനങ്ങളെയും ഇതിനകം സന്ദര്‍ശിക്കുകയും അവരുടെ സ്ഥിതി നേരില്‍ കണ്ടു ബോധ്യപ്പെടുകയും ചെയ്തതാണ്. ചാനല്‍ ഉന്നയിച്ചതു പോലുള്ള ഒരു മനുഷ്യാവകാശലംഘനവും അവിടെ നടന്നതായി ആര്‍ക്കും പരാതിയുണ്ടായിട്ടില്ല. വസ്തുത ഇതായിരിക്കെ അല്‍ജസീറ വ്യാജവാര്‍ത്ത പടച്ചെടുത്തിരിക്കുകയാണെന്നും ബഹ്റൈനെ കുറിച്ച് തെറ്റായ ചിത്രം നല്‍കാനുള്ള കുത്സിത നീക്കമാണിതെന്നും വ്യക്തമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടില്‍ വ്യാജമായ അവകാശവാദം ഉന്നയിക്കുകയും അത് സ്ഥാപിച്ചെടുക്കാന്‍ ചാനല്‍ അജ്ഞാത മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിക്കുകയുമാണ് ചാനല്‍ ചെയ്തിരിക്കുന്നത്. ബഹ്റൈനെ കുറിച്ചുള്ള ഇത്തരം വ്യാജമായ വാര്‍ത്തകളാണ് വിവിധ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളും ഏറ്റുപിടിക്കുന്നത്. ഇത് രാജ്യത്തിന്റെ സുരക്ഷക്കും സമാധാനത്തിനും അപകടമാണെന്നും മാധ്യമ ധര്‍മ്മം പാലിക്കുന്നവര്‍ ഇതില്‍ നിന്ന് മാറി നില്‍ക്കണമെന്നും മആറഫി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."