HOME
DETAILS
MAL
മതേതര കൂട്ടായ്മ ശക്തിപ്പെടണം: സാംസ്കാരിക കൂട്ടായ്മ
backup
August 27 2017 | 00:08 AM
തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യ ധ്വംസനങ്ങള്‍ക്കും വര്‍ഗീയ ഫാസിസത്തിനുമെതിരേ മതേതര കൂട്ടായ്മ ശക്തിപ്പെടണമെന്ന് മാധ്യമ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിചാരവേദി സംഘടിപ്പിച്ച സാമൂഹ്യ സംവാദം ആവശ്യപ്പെട്ടു.
'കെ.കരുണാകരന് സമകാലിക വായന' വിഷയത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംവാദം കെ.മുരളീധരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പത്രപ്രവര്ത്തകന് നിസാര്‍ ഒളവണ്ണ എഴുതിയ കെ.കരുണാകരന് കേരളത്തിന്റെ സുകൃതം പുസ്തക ചര്‍ച്ചയുടെ ഭാഗമായായിരുന്നു സംവാദം.
വിചാരവേദി സെക്രട്ടറി നിസാര്‍ ഒളവണ്ണ മോഡറേറ്ററായിരുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് എ. സജീവന് വിഷയം അവതരിപ്പിച്ചു. മുന്‍ ചീഫ് സെക്രട്ടറി സി.പി.നായര്‍, പന്ന്യന്‍ രവീന്ദ്രന്, പി.പി.ഉമറുല്‍ ഫാറൂഖ്, ജി.ശങ്കര്‍, സലാം ചാലാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."