HOME
DETAILS
MAL
പ്രവാസികളെ ചിട്ടിയിലൂടെ വികസന പങ്കാളികളാക്കും: മന്ത്രി ഐസക്ക്
backup
August 27 2017 | 00:08 AM
തിരുവനന്തപുരം: മുപ്പത് ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികളെ ചിട്ടിയിലൂടെ വികസനത്തില്‍ പങ്കാളിയാക്കുമെന്ന് മന്ത്രി ടി.എം.തോമസ് ഐസക്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച കിഫ്ബി ദേശീയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് തന്നെ പുതിയ മാതൃകയാണിത്. ഇതിലൂടെ ഒരുലക്ഷം കോടി രൂപയുടെ പലിശരഹിത ക്രയ വിക്രയ ഫണ്ട് നാലഞ്ച് മാസത്തേക്ക് സംസ്ഥാനത്തിന് കിട്ടും. വാഹനികുതി സെസിലേയും നികുതിലേയും ഒരു ഭാഗം ബഡ്ജറ്റ് വിഹിതമായി ലഭിക്കും. ഇത് കിഫ്ബിക്ക് ഉറച്ച സാമ്പത്തിക അടിത്തറയും വായ്പ വാങ്ങല്‍ ശേഷിയും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."