HOME
DETAILS

അമേരിക്കയില്‍ താണ്ഡവമാടി ഹാര്‍വെ

  
backup
August 27 2017 | 01:08 AM

%e0%b4%85%e0%b4%ae%e0%b5%87%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%b5%e0%b4%ae%e0%b4%be%e0%b4%9f

വാഷിങ്ടണ്‍: ദക്ഷിണ ടെക്‌സസില്‍ ആഞ്ഞടിച്ച ഹാര്‍വെ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. വെള്ളിയാഴ്ച രാത്രി 11 ന് തീരംതൊട്ട ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടമുണ്ടാക്കി. ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല. നിരവധി മലയാളികളുള്ള പ്രദേശങ്ങളിലും കാറ്റ് നാശംവിതച്ചു. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അമേരിക്കയില്‍ ജനജീവിതം സ്തംഭിച്ചു.
വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാര്‍ ചുഴലിക്കാറ്റ് നാശംവിതച്ച മേഖലയില്‍ താമസിക്കുന്നുണ്ട്. വൈദ്യുതി ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് മൂന്നു ലക്ഷം പേര്‍ ഇരുട്ടിലായി. 2005 ല്‍ വില്‍മ ചുഴലിക്കാറ്റിനു ശേഷം ഇത്രയേറെ നാശനഷ്ടമുണ്ടാക്കുന്ന കാറ്റ് അമേരിക്കയില്‍ ഇതാദ്യമാണ്.
പോര്‍ട്ട് അര്‍നാസിനും പോര്‍ട്ട് ഒകോര്‍നറിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശിയത്. 90 കിലോമീറ്റര്‍ വരെ വേഗതയില്‍ വരും ദിവസങ്ങളില്‍ കാറ്റടിക്കുമെന്നാണ് സൂചന. 12 വര്‍ഷത്തിനിടെ യു.എസില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. തുടക്കത്തില്‍ ഏറ്റവും തീവ്രതയുള്ള കാറ്റഗറി ഒന്നില്‍പ്പെട്ട കാറ്റായിരുന്നു ഹാര്‍വെ. ഇപ്പോള്‍ ഇത് കാറ്റഗറി മൂന്നിലേക്ക് മാറി.
വ്യാഴാഴ്ച രാത്രി വൈകി ഉഗ്രരൂപം പ്രാപിച്ച ചുഴലിക്കാറ്റ് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് നാശനഷ്ടമുണ്ടാക്കിത്തുടങ്ങിയത്. കടലിനു മുകളില്‍ 300 കി.മി വേഗത്തില്‍ വരെ വീശിയ കാറ്റ് കരയിലെത്തിയപ്പോള്‍ വേഗത 250 കി.മിനു താഴെയായി കുറഞ്ഞു. കാറ്റിന്റെ ശക്തിയില്‍ തിരമാലകള്‍ 12 അടി വരെ ഉയര്‍ന്നു.
ചുഴലിക്കാറ്റ് ഭീഷണിയെ തുടര്‍ന്ന് ടെക്‌സസ് തീരത്തുള്ള സ്‌കൂളുകള്‍ക്ക് അവധി നല്‍കുകയും പ്രദേശത്തെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തിരുന്നു. യു.എസില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഹൂസ്റ്റണില്‍ ജനങ്ങളോടു ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനെ തുടര്‍ന്ന് പലയിടത്തും മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസമുണ്ടായി. ഏതാനും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. അടുത്തയാഴ്ച ദുരിതബാധിത മേഖല യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സന്ദര്‍ശിക്കുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago