മെയ്ത്ര ഹോസ്പിറ്റല്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും
കോഴിക്കോട്: മെയ്ത്ര ഹോസ്പിറ്റല്‍ ഇന്ന് കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിക്കും. ലോകോത്തര ആരോഗ്യ സേവന സംവിധാനങ്ങളുള്ള സ്ഥാപനത്തില്‍ പാവപ്പെട്ടവനും പണക്കാരനും ഏറ്റവും മികച്ച ചികിത്സ നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ചെയര്‍മാന്‍ ഫൈസല്‍ ഇ. കൊട്ടികോളന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഹാര്‍ട്ട് ആന്‍ഡ് വാസ്‌ക്കുലര്‍, ബോണ്‍ ആന്‍ഡ് ജോയിന്റ്, ന്യൂറോ സയന്‍സ്, ഗാസ്‌ട്രോ എന്‍ട്രോളജി, യൂറോളജി, നെഫ്രോളജി എന്നീ മേഖലകളിലെ മികവിന്റെ കേന്ദ്രങ്ങള്‍ ആശുപത്രിയില്‍ ലഭ്യമാകും.
ഇന്നുമുതല്‍ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള രോഗികള്‍ക്കു സേവനം നല്‍കിത്തുടങ്ങും. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയും ചികിത്സാസൗകര്യങ്ങളും ഏറ്റവും മികച്ച ഡോക്ടര്‍മാരും പരിചയസമ്പന്നരായ ആരോഗ്യ സേവന പ്രവര്‍ത്തകരും ഇതിനു പിന്തുണയേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഗോളതലത്തില്‍ അംഗീകാരം നേടിയ അമേരിക്കയിലെ ക്ലീവ്‌ലന്‍ഡ് ക്ലിനിക്കിലെ ഡോക്ടര്‍മാരുടെ മാര്‍ഗനിര്‍ദേശ പ്രകാരം മൂല്യാധിഷ്ഠിത പരിചരണ മാതൃകയാണ് മെയ്ത്ര മുന്നോട്ടുവയ്ക്കുന്നത്. താങ്ങാനാകുന്ന ചെലവില്‍ സാധ്യമായ ഏറ്റവും മികച്ച സേവനങ്ങള്‍ ലഭ്യമാക്കും.
ആശുപത്രിയിലെ ഓരോ മേഖലയും രോഗികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഏറ്റവും സൗകര്യപ്രദമാക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് കാരപ്പറമ്പ് കുണ്ടുപറമ്പ് മിനി ബൈപ്പാസ് റോഡിലാണ് ആശുപത്രി പ്രവര്‍ത്തനമാരംഭിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ഡയരക്ടര്‍മാരായ പി.കെ അഹമ്മദ്, ഡോ. അലി ഫൈസല്‍, കെ.ഇ മൊയ്തു, കെ.ഇ ഷാനവാസ്, സി.ഇ.ഒ കേശവ്ദാസ് എന്നിവരും സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."