നീലഗിരിയില്‍ വിലയിടിഞ്ഞ് പച്ചത്തേയില; കര്‍ഷകര്‍ പ്രതിസന്ധിയില്‍
ഗൂഡല്ലൂര്‍: തേയില കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കി പച്ചത്തേയിലയുടെ വില കുത്തനെ കുറഞ്ഞു. കിലോക്ക് 7.50 രൂപ മുതല്‍ ഒന്‍പതു രൂപ വരെയാണ് ഈമാസത്തെ വില. ഇതോടെ ചെറുകിട കര്‍ഷകരാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. ആയിരക്കണക്കിന് ചെറുകിട കര്‍ഷകരാണ് നീലിഗിരിയിലുള്ളത്. ഇവരില്‍ നിന്ന് സഹകരണ ഫാക്ടറികള്‍ വഴിയാണ് പച്ചത്തേയില സംഭരിക്കുന്നത്.
ഇങ്ങനെ സംഭരിച്ച തേയിലക്ക് കുന്നൂരിലെ ലേല കേന്ദ്രം ഇന്കോസര്വാണ് വില നിര്‍ണയം നടത്തുക. ഇത്തരത്തില്‍ കഴിഞ്ഞ മാസം സംഭരിച്ച തേയിലക്കാണ് വില ഇടിഞ്ഞത്. ഇതു പ്രകാരം ഗൂഡല്ലൂര്‍ സാലിസ്ബറി, എടക്കാട്, മഞ്ചൂര്‍, ബിക്കട്ടി തുടങ്ങിയ ഫാക്ടറികളില്‍ പച്ചത്തേയില കിലോക്ക് ഒന്‍പത് രൂപ, ഇത്തലാര്‍, മേര്‍ക്കുനാട്, കരുമ്പാലം, കിണ്ണക്കോര, പന്തല്ലൂര്‍, ബിതൃകാട് ഫാക്ടറികളില്‍ എട്ടു രൂപ, കൈകാട്ടി, മഹാലിംഗ, എപ്പനാട്, പോണ്ടിയാര് തുടങ്ങിയ ഫാക്ടറികളില്‍ 7.50 രൂപയുമായാണ് വില നിര്‍ണയിച്ചിരിക്കുന്നത്.
മഴ ലഭിച്ചതോടെ നീലഗിരിയില്‍ തേയില ഉല്പാദനം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഫാക്ടറികളില്‍ സംഭരണത്തിന് ക്വാട്ട നിശ്ചയിച്ചതോടെ തേയില വിളവെടുക്കാതെ വെട്ടിക്കളയേണ്ട സ്ഥിതിയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."