
കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
ആരോഗ്യ പുരസ്കാരം:
പൗരസ്വീകരണം നല്കി
പേരാമ്പ്ര: ആരോഗ്യ കേരളം പുരസ്കാരം നേടിയ പേരാമ്പ്ര ബ്ലോക്ക്പഞ്ചായത്ത്, നൊച്ചാട് പഞ്ചായത്ത്, ദേശീയ പുരസ്കാരം നേടിയ കായണ്ണ പഞ്ചായത്ത് തുടങ്ങിയ സ്ഥാപനങ്ങളിലെ ഭരണസാരഥികള്‍ക്ക് പേരാമ്പ്രയില്‍ പൗരാവലി സ്വീകരണം നല്കി.
മന്ത്രി ടി.പി. രാമകൃഷ്ണന് ഉപഹാരം നല്കി. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ. എം. റീന അധ്യക്ഷയായി. ബ്ലോക്ക് പ്രസിഡന്റ് എ.സി സതി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം കുഞ്ഞിക്കണ്ണന് (നൊച്ചാട്) എന്‍. പത്മജ (കായണ്ണ) ഉപഹാരം ഏറ്റുവാങ്ങി.
എ.കെ പത്മനാഭന്, സുജാത മനക്കല്, എ.കെ ബാലന്, കെ. കുഞ്ഞമ്മദ്, എം. കുഞ്ഞമ്മദ്, മുനീര്‍ എരവത്ത്, ആവള ഹമീദ്, ഇ. കുഞ്ഞിരാമന്, പി.കെ.എം ബാലകൃഷ്ണന്, കെ. സജീവന്, ഒ.ടി ബഷീര്‍, ഒ.പി മുഹമ്മദ്, ശശീന്ദ്രന് കീര്‍ത്തി, കെ. സുനില്‍, ഡോ.വിനോദ് കുമാര്‍, ഹെഡ്നഴ്സ് റോസമ്മ സംസാരിച്ചു.
ഭരണസാരഥികളെ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് സ്വീകരണ വേദിയിലേക്ക് ആനയിച്ചത്.
വിദ്യാര്‍ഥികള്‍ ശേഖരിച്ച വസ്ത്രങ്ങള്‍ കൈമാറി
നന്തിബസാര്‍: വന്മുകം എളമ്പിലാട് എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഓണം, ബലിപെരുന്നാള്‍ ആഘോഷം നന്മയുടെ ആഘോഷമാക്കി മാറ്റി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പാവങ്ങള്‍ക്കായി വസ്ത്രങ്ങളെത്തിച്ച് കൊടുക്കുന്ന സാന്ത്വനം ഡ്രസ്ബാങ്ക് പ്രതിനിധികള്‍ക്ക് വിദ്യാലയത്തിലെ മുഴുവന്‍ കൂട്ടുകാരും ചേര്‍ന്ന് ശേഖരിച്ച വസ്ത്രങ്ങള്‍ കൈമാറിയാണ് വേറിട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
കുട്ടികള്‍ ശേഖരിച്ച വസ്ത്രങ്ങള്‍ സാന്ത്വനം ഡ്രസ്ബാങ്ക് പ്രതിനിധികളായ സഹല്‍ പുറക്കാട്, അമീര്‍ ഹാജി എന്നിവര്‍ക്ക് മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി കൈമാറി. പി.ടി.എ വൈസ് പ്രസിഡന്റ് കെ. സുജില അധ്യക്ഷയായി.
വാര്‍ഡ് മെംബര്‍ വി.വി സുരേഷ്, മുന്‍ പ്രധാനാധ്യാപകന് വീക്കുറ്റിയില്‍ രവി, പധാനാധ്യാപിക കെ. സീനത്ത്, എസ്.ആര്.ജി കണ്‍വീനര്‍ പി.കെ.അബ്ദുറഹ്മാന്, സ്കൂള്‍ ലീഡര്‍ ദിയലിനീഷ്, സ്റ്റാഫ് സെക്രട്ടറി സി. ഖൈറുന്നിസാബി, അഫ്നാസ് എന്‍.എം.ടി സംസാരിച്ചു.
സപ്ലൈകോ ഔട്ട്ലെറ്റുകള് അവധി
ദിവസങ്ങളിലും പ്രവര്‍ത്തിക്കും
കോഴിക്കോട്: എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളും സെപ്റ്റംബര്‍ മൂന്നു വരെ അവധി ദിവസങ്ങളും ലഞ്ച് ബ്രേക്കും ഇല്ലാതെ തുറന്നു പ്രവര്‍ത്തിക്കുമെന്ന് കൊടുവള്ളി ഡിപ്പോ മാനേജര്‍ അറിയിച്ചു.
എല്ലാ സപ്ലൈകോ ഔട്ട്ലെറ്റുകളിലും എ.എ.വൈ (മഞ്ഞ നിറം) റേഷന്‍ കാര്‍ഡുകള്‍ക്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം നടത്തും. രണ്ടു കിലോഗ്രാം കുറുവ അരി, 200 ഗ്രാം മുളക്, 100 ഗ്രാം ചായപ്പൊടി എന്നിവയാണ് കിറ്റിലുണ്ടാവുക. സ്കൂള്‍ കുട്ടികള്‍ക്ക് അഞ്ചു കിലോ ഗ്രാം കുറുവ അരി വിതരണം തുടങ്ങി. അരി സ്റ്റോക്കെത്തുന്ന മുറയ്ക്ക് വിതരണം പൂര്‍ത്തിയാക്കും.
താമരശ്ശേരി താലൂക്ക്തല ഓണച്ചന്ത താമരശ്ശേരി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിയോജക മണ്ഡലം ഓണച്ചന്ത 30ന് രാവിലെ 10ന് പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തിരുമ്പാടി നിയോജക മണ്ഡലം ഓണച്ചന്ത മുക്കം സപ്ലൈകോ മാര്‍ക്കറ്റില്‍ 30ന് രാവിലെ 10ന് ജോര്‍ജ് എം. തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
എലത്തൂര്‍ നിയോജക മണ്ഡലം ഓണച്ചന്ത നന്മണ്ട സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ 29ന് വൈകീട്ട് അഞ്ചിന് എ.കെ ശശീന്ദ്രന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പയ്യോളി ബീവറേജ് ഔട്ട്ലെറ്റ് പ്രവര്‍ത്തനം തുടങ്ങി
പയ്യോളി: സുപ്രിം കോടതി ഉത്തരവ് പ്രകാരം പൂട്ടിയ പയ്യോളി പേരാമ്പ്ര റോഡിലെ ബീവറേജ് ഔട്ട് ലെറ്റ് ഇന്നലെ രാവിലെ പത്തോടെയും തീര്‍ഥ ഹോട്ടലിലെ ബിയര്‍, വൈന്‍പാര്‍ലര്‍ പതിനെന്നോടെയും തുറന്നു പ്രവര്‍ത്തിച്ചു.
സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് തുറന്നത്. നഗരപരിധിയിലെ ഔട്ട്ലെറ്റുകള്‍ക്ക് ദേശീയപാതയുമായുള്ള ദൂരപരിധി ബാധകമല്ലെന്ന ഇടക്കാല ഉത്തരവിനെ തുടര്‍ന്നാണ് ബാറുകളും ഔട്ട്ലെറ്റുകളും തുറന്നു പ്രവര്‍ത്തിച്ചത്.
മാര്‍ച്ച് 31ന് അടച്ചു പൂട്ടിയ ബിവറേജ് ഔട്ട്ലെറ്റ് കൊയിലാണ്ടിയിലെ ഊളെരിയിലേക്ക് മാറ്റാന്‍ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് നിര്‍ത്തിവക്കുകയായിരുന്നു.
ലീഗ് പ്രതിഷേധ പ്രകടനം നടത്തി
പേരാമ്പ്ര: പൊലിസ് സംഘ്പരിവാര്‍ കൂട്ടുകെട്ടിനെതിരേ പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി. സി .പി .എ അസീസ്, കല്ലൂര്‍ മുഹമ്മദലി, പുതുക്കുടി അബ്ദുഹിമാന്, ഇ. ഷാഹി, വി.കെ കോയക്കുട്ടി, സി.പി ഹമീദ്, കോറോത്ത് റഷീദ്, നജീര്‍ പി.വി, കക്കാട്ട് ഹനീഫ, ആര്.കെ മുഹമ്മദ്, കെ.പി റസാഖ്, കെ.സി മുഹമ്മദ്, സഈദ് അയനിക്കല്‍, കെ.പി നിയാസ്, ജുനൈദ് കല്ലോട് നേതൃത്വം നല്കി.
ജലതരംഗം ജില്ലാതല ഉദ്ഘാടനം നാളെ വാകയാട് എച്ച്.എസ്.എസില്‍
നടുവണ്ണൂര്‍: ജില്ലാ നാഷനല്‍ സര്‍വിസ് സ്കീം നടത്തുന്ന മഴവെള്ള സംഭരണ-പ്രകൃതി സംരക്ഷണ പദ്ധതി 'ജലതരംഗം' ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9.30ന് പുരുഷന് കടലുണ്ടി എം.എല്‍.എ നിര്‍വഹിക്കും.
ജില്ലയിലെ 1000 എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ പദ്ധതിയില്‍ പങ്കാളികളാകും. പരിസ്ഥിതി പ്രവര്ത്തകന് പി.കെ ബാലകൃഷ്ണന് സന്നദ്ധസേവകര്‍ക്ക് പരിശീലനം നല്‍കും. പദ്ധതിയോടനുബന്ധിച്ച് 5000 വീടുകളില്‍ മഴവെള്ള സംഭരണ പ്രവര്‍ത്തനങ്ങള്‍ വിവിധ രീതികളില്‍ നടപ്പാക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ 5000 വൃക്ഷത്തൈകള്‍ നടുന്നത് പരിപാലിക്കാനുള്ള ചുമതല വളണ്ടിയര്‍മാര്‍ക്ക് നല്‍കും.
പദ്ധതിയുടെ ഭാഗമായി ജൈവവേലി നിര്‍മാണം, വീട്ടില്‍ ഒരു ഔഷധ സസ്യം, മഴയാത്ര, സര്‍വെ, പ്രകൃതി സംരക്ഷണ പ്രവര്‍ത്തകരെ ആദരിക്കല്‍, കലാപരിപാടികള്‍, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും.
കൊയിലാണ്ടിയില്‍ അത്തപ്പൂമഴ
കൊയിലാണ്ടി: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ എട്ടാമത് വാര്‍ഷികവും ഓണാഘോഷവും 'അത്തപ്പൂമഴ' കൊയിലാണ്ടി ടൗണ്‍ ഹാളില്‍ ആരംഭിച്ചു.
ഉദ്ഘാടന സമ്മേളനം നിലമ്പൂര്‍ ആയിഷ നിര്‍വഹിച്ചു. നഗരസഭാ ചെയര്മാന് അഡ്വ.കെ. സത്യന് അധ്യക്ഷനായി. ഓണക്കോടി വിതരണ ഉദ്ഘാടനം കെ. ദാസന് എം.എല്‍.എ നിര്‍വഹിച്ചു. ഷീജ പട്ടേരി, ടി. ഗിരീഷ് കുമാര്‍, പി.സി കവിത, സി.എച്ച് ബാലകൃഷ്ണന്, വി.കെ അജിത സംസാരിച്ചു.
തുടര്‍ന്ന് യു.എ ഖാദറിന്റെ ജീവിതത്തെ അവലംബിച്ച് എന്‍.ഇ ഹരികുമാര്‍ സംവിധാനം ചെയ്ത 'ഉറഞ്ഞാടുന്ന ദേശങ്ങള്‍' ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.
ബാലുശ്ശേരി മണ്ഡലത്തില്‍ മുസ്ലിം
ലീഗ് കര്‍മപദ്ധതിക്ക് രൂപംനല്കി
നടുവണ്ണൂര്‍: ബാലുശ്ശേരി മണ്ഡലത്തില്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ ഒരു വര്‍ഷത്തെ കര്‍മ പദ്ധതിക്കു കൗണ്‍സില്‍ മീറ്റ് രൂപം നല്കി.
സെപ്റ്റംബര്‍ 15ന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടു ധര്‍ണ നടത്തും. 29ന് സി.എച്ച് അനുസ്മരണവും സമ്പൂര്‍ണ്ണ പ്രതിനിധി സമ്മേളനവും നടത്തും.
ഒക്ടോബറില്‍ പോഷക സംഘടനാ ശാക്തീകരണം, പ്രവാസി ലിഗ്, കര്‍ഷകസംഘം, എം.എസ്.എഫ് ,വനിതാ ലിഗ്, എസ്.ടി.യു കമ്മിറ്റികളുടെ രൂപീകരണം, നവംബറില്‍ ശിഹാബ് തങ്ങള്‍ ദുരിതാശ്വാസ നിധി സന്നദ്ധ സേന രൂപീകരണം, ഡിസംബറില്‍ പ്രവാചക സ്മൃതി സെമിനാര്‍, 2018 ജനുവരിയില്‍ ശാഖാതല കുടുംബ സംഗമം, ഫെബ്രുവരിയില്‍ പഞ്ചായത്തുതല സമ്മേളനങ്ങള്‍, ഏപ്രിലില്‍ നിയോജക മണ്ഡലം പദയാത്ര, മണ്ഡലം സമ്മേളനം, മെയില്‍ സി.എച്ച് സെന്റര്‍ ഫണ്ട്, ഇഫ്താര്‍ മീറ്റ്, റിലിഫ് പ്രവര്‍ത്തനം ഓഗസ്റ്റില്‍ പഠനയാത്ര എന്നിവ നടത്തും.
നടുവണ്ണൂര്‍ വര്‍ച്യു സ്കൂളില്‍ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. നാസര്‍ എസ്റ്റേറ്റ് മുക്ക് ആധ്യക്ഷനായി. കെ.എസ് മൗലവി, യു.സി രാമന്, നജീബ് കാന്തപുരം, സാജിദ് നടുവണ്ണൂര്‍, ഷുക്കൂര്‍ തയ്യില്‍, സാജിദ് കോറോത്ത്, അഹമ്മദ്കുട്ടി ഉണ്ണികുളം, ഒ.കെ അമ്മത്, കെ.അഹമ്മദ് കോയ മാസ്റ്റര്‍, എം.കെ അബ്ദുസ്സമദ്, എം.കെ പരീത് മാസ്റ്റര്‍, എം.കെ ജലീല്‍, ഇ.പി ഖദീജ, ജസീല്‍ കായണ്ണ, സിറാജ് ചിറ്റെടുത്ത്, ടി. നിസാര്‍, സുഹാജ് നടുവണ്ണൂര്‍, വി.കെ.സി ഉമര്‍ മൗലവി, ടി. ഇബ്രാഹിം കുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• an hour ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 2 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 3 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം
International
• 5 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 14 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 17 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 17 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 16 hours ago