മുക്കത്തെ പൊതുശൗചാലയം അടച്ചു; ദുരിതംപേറി യാത്രക്കാര്‍
മുക്കം: ദിവസവും നൂറുകണക്കിനാളുകള്‍ പ്രാഥമിക കൃത്യനിര്‍വഹണത്തിനായി ഉപയോഗിക്കുന്ന മുക്കം ബസ് സ്റ്റാന്‍ഡിലെ നഗരസഭാ ഓഫിസിന് താഴെ പ്രവര്‍ത്തിക്കുന്ന പൊതുശൗചാലയം അടച്ചുപൂട്ടി. കഴിഞ്ഞ ദിവസമാണ് വെള്ളമില്ലെന്ന കാരണം പറഞ്ഞ് രണ്ടു കംഫര്‍ട്ട് സ്റ്റേഷനുകളും അടച്ചുപൂട്ടിയത്. സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരും വ്യാപാരികളും ബസ് ജീവനക്കാരുമടക്കമുള്ള പൊതുജനങ്ങള്‍ നിത്യവും ആശ്രയിക്കുന്നത് ഈ ശൗചാലയത്തെയാണ്.
മുക്കം നഗരസഭയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷന് ടെന്‍ഡര്‍ വിളിച്ച് നടത്തിപ്പിനായി വ്യക്തികള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്തതാണ്. അതിനാല്‍ തങ്ങള്‍ക്ക് ഇതിലൊന്നും ചെയ്യാനില്ലെന്നാണ് നഗരസഭാ അധികൃതര്‍ നല്കുന്ന മറുപടി.
അതേസമയം യാതൊരു മുന്നറിയിപ്പുമില്ലാതെ ശൗചാലയം അടച്ചുപൂട്ടിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കംഫര്‍ട്ട് സ്റ്റേഷന് അടച്ചുപൂട്ടിയതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ സമരം നടത്തുകയും കംഫര്‍ട്ട് സ്റ്റേഷനു മുന്നില്‍ റീത്ത് സമര്‍പ്പിക്കുകയും ചെയ്തു. മുക്കം ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എം.കെ മമ്മദ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മുക്കം മുനിസിപ്പല്‍ പ്രസിഡന്റ് ജുനൈദ് പാണ്ടികശാല അധ്യക്ഷനായി. നിഷാമ്പ് മുല്ലോളി, സജീഷ് മുത്തേരി, പ്രസാദ് പെരിങ്ങാട്ട്, ഹര്‍ഷല്‍, പ്രഭാകരന്, അജീഷ്, ജലീല്‍, ജയരാജ്, ഇര്‍ഷാദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."