HOME
DETAILS
MAL
മണാശേരി ഇനി വിഷരഹിത കാര്‍ഷികഗ്രാമം
backup
August 28 2017 | 00:08 AM
മുക്കം: നഗരസഭയിലെ മണാശേരിയെ വിഷരഹിത കാര്‍ഷികഗ്രാമമായി പ്രഖ്യാപിച്ചു. കാര്‍ഷിക വിളകളിലെ വിഷാംശങ്ങള്‍ കാന്‍സര്‍ അടക്കമുള്ള മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന സാഹചര്യത്തില്‍ വളരെ പ്രതീക്ഷയോടെയാണ് വിഷരഹിത കാര്‍ഷികഗ്രാമത്തെ നാട്ടുകാര്‍ സ്വീകരിച്ചത്.
നഗരസഭാ ചെയര്‍മാന്‍ വി. കുഞ്ഞന്‍ മാസ്റ്റര്‍ പ്രഖ്യാപനം നടത്തി. ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി സംസ്‌കാരത്തിലേക്കു മണാശേരിയിലെ മിക്കകര്‍ഷകരും ഇതിനോടകം എത്തിക്കഴിഞ്ഞിട്ടുണ്ട്.
നിരന്തരമായ യോഗങ്ങളിലൂടെയും ബോധവല്‍ക്കരണ ക്ലാസുകളിലൂടെയുമാണ് ജൈവകൃഷിയുടെ സാധ്യത ജനങ്ങളെ ബോധ്യപ്പെടുത്തിയത്.
തിരുവമ്പാടി കൃഷി ഓഫിസര്‍ പി. പ്രകാശ് ജൈവകൃഷി ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. ജൈവവളങ്ങള്‍, വിഷ രഹിത കാര്‍ഷികോല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും വില്‍പനയും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."