മഹല്ല് പ്രവര്‍ത്തനം സജീവമാക്കാനൊരുങ്ങി എസ്.എം.എഫ്
കോഴിക്കോട്: ജില്ലയില്‍ മഹല്ല് പ്രവര്‍ത്തനം സജീവമാക്കുന്നതിന് പഞ്ചായത്ത്-മേഖലാ കണ്വന്ഷന് നടത്താന്‍ എസ്.എം.എഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഒക്ടോബര്‍ 30ന് മുന്‍പ് വഖ്ഫ് ബോര്‍ഡ്, സൊസൈറ്റി, എസ്.എം.എഫ് രജിസ്ട്രേഷനുകള്‍ മഹല്ല് കമ്മിറ്റികള്‍ പൂര്‍ത്തീകരിക്കണം. ജില്ലാ സാരഥി സംഗമം നവംബര്‍ അവസാനത്തില്‍ കോഴിക്കോട്ട് നടക്കും. ജില്ലാ പ്രവര്‍ത്തന ഫണ്ട് ശേഖരിക്കാനും യോഗം തീരുമാനിച്ചു. ആര്.വി കുട്ടിഹസന് ദാരിമി അധ്യക്ഷനായി. കെ.പി കോയ, മൂസ ഹാജി കുട്ടോത്ത്, നടുക്കണ്ടി അബൂബക്കര്‍, ആര്.കെ മൊയ്തീന്‍കോയ ഹാജി, സി. മുസ്തഫ ഹാജി, സി. ശുക്കൂര്‍ മാസ്റ്റര്‍, കെ.പി മുഹമ്മദലി, എ.കെ മുഹമ്മദലി, ഇ. മുഹമ്മദ് ഹനീഫ, പി.ടി മുഹമ്മദാജി, ടി.കെ അമ്മദ് മാസ്റ്റര്‍ സംസാരിച്ചു. കെ. ലത്തീഫ് മൗലവി സ്വാഗതവും സി. മുഹമ്മദ് അബ്ദുറഹ്മാന് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."