HOME
DETAILS

നിര്‍മാണമേഖല സ്തംഭിച്ചു; അനക്കമില്ലാതെ അധികൃതര്‍

  
backup
August 28 2017 | 00:08 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2-%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%82%e0%b4%ad%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81

കോഴിക്കോട്: വാഹനത്തില്‍ അമിതഭാരം കയറ്റുന്നുവെന്നു പറഞ്ഞ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതില്‍ പ്രതിഷേധിച്ച് ടിപ്പര്‍-മിനിലോറി ഓണേഴ്‌സ്, ഡ്രൈവേഴ്‌സ് മെറ്റീരിയല്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് കടന്നു. രാമനാട്ടുകര മേല്‍പാലത്തിന്റെയും തൊണ്ടയാട് മേല്‍പ്പാലത്തിന്റെയും ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവൃത്തികള്‍ ഇതുകാരണം സ്തംഭിച്ചിരിക്കുകയാണ്. അകാരണമായി പൊലിസ് ഡ്രൈവര്‍മാര്‍ക്കെതിരേ നടപടി സ്വീകരിക്കുകയാണെന്ന് കോഡിനേഷന്‍ ഭാരവാഹികളും ഡ്രൈവര്‍മാരും ആരോപിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് ഇത്തരമൊരു സ്ഥിതിവിശേഷം ജില്ലയില്‍ ഉണ്ടായതെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി നൗഷാദ് മാനാക്കുളം വ്യക്തമാക്കി.
മുന്‍പ് അമിതഭാരത്തിന് പിഴ ഈടാക്കി വിട്ടയക്കുകയായിരുന്നു പതിവെന്നും എന്നാല്‍ ഇപ്പോള്‍ ഡ്രൈവര്‍മാരുടെ ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുന്ന ഗുരുതരമായ നടപടിയാണ് കൈക്കൊള്ളുന്നത്. തൊഴിലെടുക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടായതിനാലാണ് ഓണവും ബലിപെരുന്നാളും പടിവാതില്‍ക്കല്‍ നില്‍ക്കേ സമരത്തിലേക്കു നീങ്ങാന്‍ നിര്‍ബന്ധിതരായത്. മറ്റു വാഹനങ്ങളെ അപേക്ഷിച്ച് 20 ശതമാനം കൂടുതല്‍ നികുതി അടച്ചിട്ടും റോഡില്‍ തടഞ്ഞുനിര്‍ത്തി അയ്യായിരവും പതിനായിരവും പിഴ ഈടാക്കുന്നതിനാല്‍ സര്‍വിസ് നിര്‍ത്തിവയക്കുകയല്ലാതെ മറ്റു മാര്‍ഗമില്ല. ബസുകളും മറ്റു ലോറികളുമെല്ലാം അമിതഭാരവുമായാണ് നിരത്തിലൂടെ പോകുന്നത്. എന്നാല്‍ ടിപ്പര്‍-മിനി ലോറികള്‍ക്കെതിരേ മാത്രം ഇത്തരത്തില്‍ നടപടി സ്വീകരിക്കുന്നത് ന്യായീകരിക്കാവുന്ന കാര്യമല്ലെന്നും നൗഷാദ് വ്യക്തമാക്കി.
തൊഴില്‍ ചെയ്തു ജീവിക്കാനുള്ള സ്വതന്ത്ര്യം ഹനിക്കപ്പെട്ടതാണ് സമരത്തിലേക്ക് എത്തിച്ചതെന്ന് കോഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ആബിദ് പെരുവയല്‍ വ്യക്തമാക്കി. ക്രഷറുകളില്‍ തൂക്ക സംവിധാനം ഏര്‍പ്പെടുത്താന്‍ സാധിക്കില്ലെന്നാണ് ജില്ലാ കലക്ടര്‍ യു.വി ജോസ് പറഞ്ഞതെന്നും ആബിദ് പറയുന്നു. കോഴിക്കോട് ജില്ലയിലാണ് ഇപ്പോള്‍ ഈ വിഷയത്തില്‍ സമരം നടക്കുന്നത്. പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ അധികാരികള്‍ ഇടപെട്ടില്ലെങ്കില്‍ മറ്റു ജില്ലകളിലേക്കുകൂടി സമരം വ്യാപിപ്പിക്കാനാണ് കമ്മിറ്റി ആലോചിക്കുന്നത്. 16ന് സൂചനാ പണിമുടക്ക് നടത്തിയ അവസരത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. ശനിയാഴ്ച കലക്ടര്‍ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും ആര്‍.ടി.ഒക്ക് കൈമാറുകയായിരുന്നു. ഇരുവിഭാഗവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനിന്നതിനാല്‍ ആ ചര്‍ച്ച പരാജയപ്പെട്ടു. നാളെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരുവിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കോഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഓവര്‍ലോഡിന്റെ വിഷയത്തില്‍ ബസുകള്‍ക്കും ഓട്ടോകള്‍ക്കും നല്‍കുന്ന രീതിയിലുള്ള ഇളവ് അനുവദിക്കുക, സ്‌കൂള്‍ സയമത്ത് സര്‍വിസ് നടത്താന്‍ അവസരമൊരുക്കുക, ക്രഷറുകളില്‍ തൂക്ക സംവിധാനം ഏര്‍പ്പെടുത്തുക, ഡ്രൈവര്‍മാര്‍ക്കെതിരേയുള്ള ഏകപക്ഷീയ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടിപ്പര്‍-മിനി ലോറി ഓണേഴ്‌സ്, ഡ്രൈവേഴ്‌സ് മെറ്റീരിയല്‍ കോണ്‍ട്രാക്ട് വര്‍ക്കേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സമരം നടത്തുന്നത്.
എല്ലാ വാഹനങ്ങള്‍ക്കും തുല്യനീതി നടപ്പാക്കണമെന്നാണ് കോഡിനേഷന്‍ കമ്മിറ്റിയുടെ ആവശ്യം. ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ് ആന്‍ഡ് മിനിലോറി ഓണേഴ്‌സ് സമിതി, ടിപ്പര്‍ എര്‍ത്ത് മൂവേഴ്‌സ്, എക്യുപ്‌മെന്റ് ഡ്രൈവേഴ്‌സ് ആന്‍ഡ് ഓണേഴ്‌സ് കമ്മിറ്റി, ടിപ്പര്‍-മിനിലോറി മെറ്റീരിയല്‍സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്‌സ് വര്‍ക്കേഴ്‌സ് കമ്മിറ്റി എന്നിവയാണ് കോഡിനേഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പതിനായിരത്തില്‍ അധികം ടിപ്പറുകളാണ് ജില്ലയിലുള്ളത്. ഇരുപതിനായിരത്തിലധികം തൊഴിലാളികളും അയ്യായിരത്തില്‍ അധികം ഉടമകളെയും സമരം പ്രതികൂലമായി ബാധിച്ചിരിക്കയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago