കാലവര്‍ഷം ചതിച്ചു
കണ്ണൂര്‍: ഇത്തവണ കാലവര്‍ഷം 70 ശതമാനവും പൂര്‍ത്തിയായതോടെ ജില്ലയില്‍ 29 ശതമാനത്തോളം മഴ കുറവ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് അനുസരിച്ച് എട്ടു ശതമാനം അധിക മഴ പെയ്യേണ്ടിടത്താണ് നെഗറ്റീവ് 28.67 ശതമാനം രേഖപ്പെടുത്തിയത്. ജനുവരി 10 മുതല്‍ 16 വരെയാണ് പ്രതീക്ഷിച്ചതിലും അധികം മഴ ജില്ലയില്‍ പെയ്തത്. പിന്നീട് മഴയുടെ വന്‍ കുറവാണ് രേഖപ്പെടുത്തിയത്. അധികം മഴ ലഭിച്ച ജനുവരി 10 മുതല്‍ 16 വരെ കുറഞ്ഞത് 2100 മില്ലീമീറ്റര്‍ മുതല്‍ കൂടിയത് 2600 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ജനുവരി ഒന്ന് മുതല്‍ ഓഗസ്റ്റ് 22 വരെ ജില്ലയില്‍ ലഭിക്കേണ്ടത് 2347.5 മില്ലീമീറ്റര്‍ മഴയാണെങ്കില്‍ ലഭിച്ചത് 1674.44 മില്ലീമീറ്ററാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന വിവരം.
ജില്ലയുടെ സമീപപ്രദേശങ്ങളായ കാസര്‍കോട് 22.69 ശതമാനം മഴയും കോഴിക്കോട് 16.59 ശതമാനവും വയനാട് ജില്ലയില്‍ 55.04 ശതമാനവുമാണ് ലഭിച്ചത്. സംസ്ഥാനത്താകെ 24.73 ശതമാനം കുറവ് മഴ ഇക്കുറി രേഖപ്പെടുത്തി. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ മുതലാണ് ആരംഭിക്കുക.
സെപ്റ്റംബര്‍ മാസം ആദ്യം മുതല്‍ മഴയുടെ ശക്തി കുറയും. എന്നാല്‍ ഇക്കുറി ജൂണ്‍ മുതല്‍ മഴയുടെ റെക്കോഡ് കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. മഴ കുറഞ്ഞതോടെ വരുംദിവസങ്ങളില്‍ ജലദൗര്‍ലഭ്യം മൂലം ജില്ല കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."