കൃഷി നശിപ്പിക്കാന്‍ കുരങ്ങും പന്നിയും
മുള്ളേരിയ: കാട്ടുമൃഗങ്ങള്‍ കാടുവിട്ടു നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നതു പതിവായതോടെ കൃഷിക്കു സംരക്ഷണമില്ലാതെ കര്‍ഷകര്‍ അധികൃതരുടെ കനിവു തേടുകയാണ്.
മുന്‍കാലങ്ങളില്‍ കാട്ടാന മാത്രമാണു നാട്ടിലിറങ്ങി കര്‍ഷകരുടെ കൃഷി നശിപ്പിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാട്ടാന മാത്രമല്ല കര്‍ഷകന്റെ ശത്രു.
കാട്ടുപന്നിയും കുരങ്ങുകളും കാട്ടുപോത്തും തങ്ങളുടെ അധ്വാന ഫലത്തെ കാര്‍ന്നെടുത്തു നശിപ്പിക്കുമ്പോള്‍ ഗത്യന്തരമില്ലാതെ കണ്ണീരും കൈയുമായി കഴിയുകയാണു കര്‍ഷക കുടുംബങ്ങള്‍.
ദേലംപാടി, കുറ്റിക്കോല്‍, കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലെ വനമേഖലയോടു ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടുമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്.
തെങ്ങ്, കമുക്, വാഴ, പച്ചക്കറികള്‍, നെല്‍കൃഷികള്‍ എന്നിവയെല്ലാം കാട്ടുമൃഗങ്ങളാല്‍ നശിപ്പിക്കപ്പെടുന്നുണ്ട്. കൂട്ടമായെത്തുന്ന കുരങ്ങന്മാര്‍ തെങ്ങുകളില്‍ കയറി ഇളനീരുകള്‍ പറിച്ചിടുകയും അടയ്ക്കാ കുലകളും വാഴ ക്കുലകളും നശിപ്പിക്കുകയുമാണ്.
ഇതോടൊപ്പം അതിര്‍ത്തി പ്രദേശങ്ങളിലെ റബര്‍ മരങ്ങളും കര്‍ഷകര്‍ കെട്ടുന്ന വേലികളും വലകളും തകര്‍ത്തു കാട്ടുമൃഗങ്ങള്‍ ഉള്ളില്‍ കടന്നു കൃഷികള്‍ വ്യാപകമായി നശിപ്പിക്കുകയാണ്.
കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ചെറുകിട കര്‍ഷകരൊക്കെ കൃഷി ഉപേക്ഷിച്ചു തുടങ്ങി.
ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തു കൃഷി ആരംഭിച്ചവര്‍ക്കെല്ലാം അതിപ്പോള്‍ നഷ്ടക്കച്ചവടമായി മാറിക്കഴിഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."